പഴയ കാമുകിയെ മറക്കാന്‍ ഇതാ കുറച്ചു എളുപ്പ വഴികള്‍..!!

പഴയ കാമുകിയെ മറക്കാൻ ചില എളുപ്പ വഴികൾ,  പ്രണയ നൈരാശ്യം ഓരോരുത്തരെയും ഓരോ രീതിയിലാണ് ബാധിക്കുന്നതു .ചിലർക്ക് അത് നിസാരമായി തള്ളി കളയാൻ സാധിക്കും .എന്നാൽ പ്രണയം അസ്ഥിക്ക് പിടിച്ച ആളുകൾക്ക് അതിൽ നിന്നും കര കയറുന്നതു അത്ര എളുപ്പം ആകില്ല .ചില സാഹചര്യങ്ങളിൽ മാനസിക സമ്മർദം കാരണം ആത്മഹത്യക്കു വരെ ആളുകൾ തുനിയാറുണ്ട് .മനസ്സിൽ നിന്നും പഴയ കാമുകിയെ ഒഴുപ്പിക്കാൻ വയ്യാതെ താടിയും മുടിയും വളർത്തി  നെറ്റിൽ ഒന്നിനോടും ഒരു താല്പര്യവും ഇല്ലാതെ അലസമായി ജീവിക്കുന്ന നിരാശ കാമുകന്മാർ സിനിമയിൽ മാത്രം അല്ല യഥാർത്ഥ ജീവിതത്തിലും ഉണ്ട് .അത്തരം ആളുകൾക്ക് ഇനി പഴയ കാമുകിയെ മറക്കാൻ ഇതാ ചില എളുപ്പ വഴികൾ. 

*മനസിനെ നിയന്ത്രിക്കുക; ഏകാന്തത ഒഴിവാക്കി മനസിനെ പഴയ കാലങ്ങളിലേക്കു വിടാതെ സന്തോഷം തരുന്ന കാര്യങ്ങളിലേക്ക് തിരിച്ചു വിടാൻ ശ്രമിക്കുക.ഒറ്റപ്പെടാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കാതെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒത്തു സമയം ചിലവഴിക്കുക.

*പഴയ കാര്യങ്ങൾ മനസ്സിൽ നിന്നും പടി ഇറക്കി വിടുക; ഭാവി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുക.ഇത് വഴി പഴയ കാല ജീവിതത്തിലെ സ്മരണകൾ അപ്പാടെ മനസ്സിൽ നിന്നും ഒഴിവാക്കുക.

*ബന്ധം തകരാനുള്ള കാര്യം ഇടയ്ക്കിടെ ഓർക്കുക; ബന്ധം പിരിയാൻ ഉണ്ടായ സാഹചര്യം ഇടയ്ക്കിടയ്ക്ക് ഓർക്കുന്നത് വഴി ആ ബന്ധം തകർന്നു എന്ന ദൃഢ ബോധ്യം മനസിന് ഉണ്ടാവും.

*സ്വയം കുറ്റപ്പെടുത്താതിരിക്കുക; സംഭവിച്ചത് നല്ലതിനാണ് എന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കിക്കുക .സ്വയം കുറ്റപ്പെടുത്തുന്ന ശീലം ഒഴിവാക്കുക.

*സ്വന്തം വ്യക്തിത്വത്തിലെ നന്മകളെ കുറിച്ച് ചിന്തിക്കുക; സ്വന്തം വ്യക്തിത്വത്തിലെ നല്ല വശങ്ങൾ ചിന്തിക്കുന്നത് വഴി നഷ്ടപ്പെട്ടത് നല്ലതിന് വേണ്ടി ആണെന്നുള്ള തോന്നൽ രൂപപ്പെടും .നഷ്ടപ്പെട്ടയാളെക്കാൾ നന്മ നമുക്കുണ്ടെന്നുള്ള തിരിച്ചറിവ് വേർപാടിന്റെ വേദന ശമിപ്പിക്കും.

ഇരുപതില്‍ പെണ്ണേ ഇതൊക്കെ വേണം… !! പെണ്‍കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്….

*ശുഭാപ്തി വിശ്വാസം കൈ വിടരുത്; ശുഭാപ്തി വിശ്വാസം ഉണ്ടായാൽ തന്നെ എല്ലാ വിഷമങ്ങളെയും അതി ജീവിച്ചു നല്ല രീതിയിൽ മുന്നോട്ടേക്കു ജീവിക്കാൻ സാധിക്കും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*