പത്താം ക്ലാസ് കഷ്ടിച്ച് കടന്നുകൂടി…ഇപ്പോള്‍ കേന്ദ്രമന്ത്രി ….അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കഥ……

പത്താം ക്ലാസ് കഷ്ടിച്ച് കടന്നുകൂടി…ഇപ്പോള്‍ കേന്ദ്രമന്ത്രി ….അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.  നരേന്ദ്ര മോഡി മന്ത്രിസഭയിലെ ആദ്യ മലയാളി സാന്നിധ്യമായ അല്‍ഫോന്‍സ് കണ്ണന്താനം, കര്‍ഷകരായ കെ.വി. ജോസഫിന്റെയും ബ്രിജിത് ജോസഫിന്റെയും മകനായി മണിമലയില്‍ ജനിച്ച , ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകത്തിലെ നൂറു മികച്ച ഭാവി വാഗ്ദാനങ്ങളില്‍ ഒരാളായി െടെം വാരിക തെരഞ്ഞെടുത്തിട്ടുള്ള വ്യക്തിത്വമാണ്. എസ്.എസ്.എല്‍.സി. കഷ്ടിച്ചാണ് പാസ്സായതെങ്കിലും എട്ടാം റാങ്കോടെയായിരുന്നു ഐഎഎസ് കരസ്ഥമാക്കിയത്. എസ്‌എസ്‌എല്‍സിയ്ക്ക് ജയിക്കാനുള്ള മിനിമം മാര്‍ക്ക് 210 ആയിരിക്കെ 242 മാര്‍ക്ക് മാത്രം വാങ്ങി ജയിച്ച അദ്ദേഹം പിന്നീട് സാമ്ബത്തികശാസ്ത്രത്തില്‍ എംഎ യും നേടിയ ശേഷമാണ് ഐഎഎസിലേക്ക് പോയത്. അല്‍ഫോന്‍സ് കണ്ണന്താനം എന്നും ശ്രദ്ധേയനായിട്ടുള്ളത് മുഖംനോക്കാതുള്ള നടപടികളിലൂടെയായിരുന്നു.

ഐ.എ.എസ്. പദവി രാജിവച്ച്‌  രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍  യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ തുനിഞ്ഞപ്പോള്‍ അതു സാഹസമെന്നു കരുതിയവരുണ്ട്. എന്നാല്‍, കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് ഉറപ്പായിരുന്നു അദ്ദേഹം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന്.

ഇടതുപാതയിലൂടെ രാഷ്ട്രീയത്തിലെത്തുകയും പിന്നീട് അപ്രതീക്ഷിതമായി ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റുകയും ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംഘത്തില്‍ അംഗമായതോടെ ദേശീയ രാഷ്ട്രീയത്തില്‍ പ്രമുഖനായി. കേരളത്തിലെ ബി.ജെ.പി. നേതാക്കളില്‍നിന്നു പല പേരുകളൂം കേട്ടിരുന്നെങ്കിലും അദ്ദേഹത്തിന് ഇപ്പോള്‍ െകെവന്ന കേന്ദ്രമന്ത്രിസ്ഥാനം മലയാളികള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഓണസമ്മാനമായി.

ദേവികുളം സബ് കലക്ടറായി തുടങ്ങിയ സിവില്‍ സര്‍വീസ് ജീവിതത്തില്‍ എന്നും വേറിട്ട വഴിയായിരുന്നു തേടിയത്. മിനി സിവില്‍ സ്റ്റേഷനായിരുന്നു അദ്ദേഹത്തിന്റെ ആദ്യസമ്മാനം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കൗണ്ട്ഡൗണ്‍ ബോര്‍ഡ് സ്ഥാപിച്ചായിരുന്നു നിര്‍മാണം. എരുമേലിയിലെ വിമാനത്താവളം പദ്ധതി ആദ്യം വിഭാവനം ചെയ്തത് അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യയിലെ പ്രഥമ സമ്ബൂര്‍ണ സാക്ഷരതാനഗരമാക്കി മാറ്റി.

അക്ഷരം പഠിക്കാന്‍ തയാറാകാതിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു കലക്ടറുടെ ബംഗ്ലാവില്‍ കൊണ്ടുപോയി പഠിപ്പിച്ചത് വാര്‍ത്തയായി. ഓട്ടോറിക്ഷയ്ക്കു മീറ്റര്‍ നിര്‍ബന്ധമാക്കിയും മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസുകളെ വഴിയിലിറങ്ങി നിന്നു പിടിച്ചും ജനകീയ കലക്ടര്‍ പരിവേഷവും നേടിയെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*