പത്താം ജയവും സ്വന്തമാക്കാനായി ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങും…!

പത്താം ജയവും സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങും. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഉ​ച്ച​ക്ക്​ 1.30നാ​ണ്​ നാ​ലാം ഏ​ക​ദി​നം.  തു​ട​ര്‍​ച്ച​യാ​യി ഒ​മ്ബ​ത്​ ജ​യ​ങ്ങ​ളു​മാ​യി ത​ക​ര്‍​പ്പ​ന്‍ ഫോ​മി​ല്‍ മു​ന്നേ​റു​ന്ന ഇ​ന്ത്യ പ​ത്താം ജ​യം തേ​ടി ഇ​ന്ന്​ ആ​സ്​​ട്രേ​ലി​യ​യെ നേ​രി​ടാന്‍ ഇറങ്ങും. തു​ട​ര്‍​ച്ച​യാ​യ പ​ത്ത്​ ഏ​ക​ദി​ന ജ​യ​മെ​ന്ന റെ​ക്കോ​ഡ്​ ലോ​ക​ക്രി​ക്ക​റ്റി​ലെ പ്ര​മു​ഖ ശ​ക്​​തി​ക​ളെ​ല്ലാം സ്വ​ന്ത​മാ​ക്കി​യ​പ്പോഴെല്ലാം കാഴ്ചക്കാരായി നോക്കി നില്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ബം​ഗ്ലാ​ദേ​ശും സിം​ബാ​ബ്​​വെ​യും ഒ​ഴി​കെ​യു​ള്ള ടെ​സ്​​റ്റ്​ ടീ​മു​ക​ളെ​ല്ലാം ഒ​രു ത​വ​​ണ​യെ​ങ്കി​ലും തു​ട​ര്‍​ച്ച​യാ​യ പ​ത്ത്​ ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ 21 ജ​യ​ങ്ങ​ള്‍ നേ​ടി ആ​സ്​​ട്രേ​ലി​യ​യാ​ണ്​ മു​ന്നി​ല്‍.

വി​ദേ​ശ​ത്ത്​ തു​ട​ര്‍​ച്ച​യാ​യ 11 തോ​ല്‍​വി​ക​ളു​ടെ ഭാ​ര​വു​മാ​യാ​ണ്​ ഒാ​സീ​സ്​ ഇ​ന്നി​റ​ങ്ങു​ന്ന​ത്. അതേസമയം മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച്‌​ പ​ര​മ്ബര സ്വ​ന്ത​മാ​ക്കി​യ​തി​ന്റെ ആ​ത്​​മ​വി​ശ്വാ​സ​മു​ള്ള​തി​നാ​ല്‍ ഇ​ന്ത്യ ബാ​റ്റി​ങ്ങി​ല്‍ പ​രീ​ക്ഷ​ണ​ത്തി​ന്​ മു​തി​രാനാണ് സാധ്യത. മ​നീ​ഷ്​ പാ​ണ്ഡേ​ക്ക്​ പ​ക​രം ലോ​കേ​ഷ്​ രാ​ഹു​ലി​ന്​ അ​വ​സ​രം ന​ല്‍​കുമെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*