ഞാന്‍ കണ്ടതില്‍ വച്ച് ഒരേയൊരു നടിപ്പിന്‍ നായകന്‍ മമ്മൂട്ടി സര്‍ ആണെന്ന് സംവിധായകന്‍ റാം…!

താന്‍ കണ്ണിട്ടുള്ളതില്‍ വെച്ച്‌ ഒരേയൊരു നടിപ്പിന്‍ നായകന്‍ മമ്മൂട്ടി സര്‍ ആണെന്ന് സംവിധായകന്‍ റാം. നാഷണല്‍ അവാര്‍ഡ് വിന്നറായ റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന തമിഴ് ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. തമിഴിലും ഒപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍  റാം പറയുന്നതിങ്ങനെ  താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്‌ മാസ് അഭിനയം കാഴ്ച വെയ്ക്കുന്ന നടനാണ് മമ്മൂട്ടിയെന്ന്. തന്‍റെ  പുതിയ ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി ഒരു ചാനലിനു നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ വരാന്‍ പോകുന്ന  പേരന്‍പിന്‍റെ  വിശേഷങ്ങള്‍ റാം പങ്കുവെച്ചത്. മമ്മൂട്ടിയോടൊത്തുള്ള അനുഭവവും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്.

‘സിനിമയോട് അടങ്ങാത്ത അഭിനിവേശമാണ് മമ്മൂട്ടിക്കുള്ളത്. സിനിമയോട് അത്രമേല്‍ പാഷനും അദ്ദേഹത്തിനുണ്ട്. മമ്മൂട്ടിയില്‍ നിന്നും ഓരോ ദിവസം ഓരോ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. വളരെ നല്ല എക്സ്പീരിയന്‍സ് തന്നെയായിരുന്നു അത്. അഭിനയം എന്താണെന്ന് അവരെ കണ്ട് മനസ്സിലാക്കാന്‍ സാധിക്കും.’ -റാം പറയുന്നു.

പേരന്‍പില്‍ ദുബായില്‍ വര്‍ക് ചെയ്ത് തിരിച്ചു വന്ന ഒരച്ഛന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. താടിവെച്ച കഥാപാത്രം. താടിയില്ലാതെ അഭിനയിക്കാനായിരുന്നു മമ്മൂട്ടിക്ക് താല്‍പ്പര്യം. എന്നാല്‍, കഥയ്ക്കും കഥാപാത്രത്തിനും അത് ആവശ്യമായിരുന്നു. പോകപ്പോകെ താടിയുടെ പ്രാധാന്യം മമ്മൂട്ടിക്കും മനസ്സിലാവുകയായിരുന്നു. താടിയില്‍ പണക്കാരനെപ്പോലെയാണ് മമ്മൂട്ടിയെ കണ്ടാല്‍. മമ്മൂട്ടിയെ കാണാന്‍ രാജ മാതിരി ഇറക്ക്’ എന്നാണ് റാം പറയുന്നത്.

ഒരു സീന്‍ കഴിഞ്ഞാല്‍ മമ്മൂട്ടി ആദ്യം നോക്കുന്നത് ഡയറക്ടറുടെ മുഖത്തേക്ക് ആയിരിക്കും. ഓകെയാണോ എന്ന് ആ മുഖത്ത് നിന്നും അവര്‍ അത് മനസ്സിലാക്കിയെടുക്കുമെന്നും റാം വ്യക്തമാക്കുന്നു.ഇനിയും ഒരുമിച്ച്‌ പടം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് റാം പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*