നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ സഹായിച്ചതിന് പൊലീസുകാരന് സസ്പെന്‍ഷന്‍…!

കൊച്ചിയില്‍ നടിയെ  ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെ സസ്പെന്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസറായ അനീഷിനെയാണ് സസ്പെന്റ് ചെയ്തത്.പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ അനീഷിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. അനീഷിനെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കേസില്‍ ദിലീപിന്റെ പങ്ക് പുറത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘം നിയമിച്ച ആളാണ് അനീഷ് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഉടന്‍ നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കേസിലെ പതിനാലാം പ്രതിയാണ് അനീഷ്.പള്‍സര്‍ സുനിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കയും, കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലേക്ക് മൂന്ന് തവണ വിളിച്ച്‌ പള്‍സര്‍ സുനി പിടിയിലായ വിവരം അനീഷ് അറിയിക്കുകയും ചെയ്തെന്ന് കണ്ടെത്തിയിരുന്നു,പിന്നീട് അനീഷ് മാപ്പ് എഴുതി നല്‍കിയെങ്കിലും അന്വേഷണ സംഘം ഇയാളെ പ്രതി ചേര്‍ക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*