നടന്‍ സിദ്ധിഖ്ന്‍റെ ജീവിത മാറ്റങ്ങള്‍ക്ക് ലാലിന്‍റെ ചോദ്യങ്ങള്‍…!

ആദ്യഭാര്യയുടെ മരണത്തോടെ തകര്‍ന്നുപോയ തന്‍റെ  പിന്നീടുള്ള ജീവിതം മാറ്റിമറിച്ചത് മോഹന്‍ലാല്‍ ആണെന്ന് നടന്‍ സിദ്ധിഖ്. ഭാര്യയുടെ മരണത്തോടെ താന്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും അകന്ന് നില്‍ക്കുകയായിരുന്നു. എന്നാല്‍ ലാലിന്റെ വാക്കുകള്‍ എന്റെ മനസ് മാറ്റി. എന്‍റെ  കഠിനമായ വേദനകള്‍ലഘൂകരിക്കുന്നതായിരുന്നു  ലാലിന്‍റെ  വാക്കുകള്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സിദ്ധിഖ് പറയുന്നു.സിനിമയിലേക്കുള്ള തന്‍റെ  രണ്ടാം വരവിന് കാരണക്കാരന്‍ തിരക്കഥാകൃത്ത് ലോഹിതദാസ് ആണെന്നും സിദ്ധിഖ് സ്മരിക്കുന്നു. കന്മദം എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ‘നിങ്ങള്‍ ഉള്‍വലിഞ്ഞ് നില്‍ക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് വരുന്നത്. സിദ്ധിഖ് പറയുന്നു.

ഭാര്യയുടെ മരണത്തോടുകൂടി ഞാന്‍ സിനിമയില്‍ നിന്ന് ഏതാണ്ട് വിട്ടുനില്‍ക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിന്റെ വിളി. ‘കന്മദത്തില്‍ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിഖ് വന്ന് ചെയ്തുതരണം.’ അതിന്റെ ആവശ്യമുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. ‘നിങ്ങള്‍ ഉള്‍വലിഞ്ഞ് നില്‍ക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാന്‍ മുംബൈയിലെത്തി. അവിടെയാണ് ലൊക്കേഷന്‍. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താന്‍. ലാലിനോടൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് ഞാന്‍ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങള്‍ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു   ലാലിന്‍റെ  ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്നങ്ങളുണ്ടായാല്‍ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിഖിന് മാത്രമേയുള്ളോ പ്രശ്നങ്ങള്‍. ഇതിനെക്കാളും പ്രശ്നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇവിടെ ജീവിക്കുന്നില്ലേ.’ ലാല്‍ തുടര്‍ന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്ബോള്‍ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആര്‍ക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിന്‍റെ  വാക്കുകള്‍ എന്‍റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാന്‍ തലയില്‍ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്നമുണ്ടായപ്പോള്‍ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാന്‍ പോലും ഞാന്‍ ഭയന്നു. പക്ഷേ ഈ മനുഷ്യന്‍ എന്‍റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എന്‍റെ  മാറ്റങ്ങള്‍ക്കും ലാലായിരുന്നു കാരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*