Breaking News

മോഹന്‍ലാലും മഞ്ജു വാര്യരും ഇതാ വീണ്ടും ദിലീപിനെ നേരിടാന്‍…!

മോഹന്‍ലാലും മഞ്ജു വാര്യരും  മലയാള സിനിമാ   ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായ 2 പേരാണ്. വളരെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയ ചിത്രമാണ് വില്ലന്‍.  ചിത്രത്തിന്‍റെ വിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ് ഈ ചിത്രം. സെപ്റ്റംബര്‍ 28 നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ദിലീപ് ചിത്രമായ രാമലീലയും സെപ്റ്റംബര്‍ 28 ന് തന്നെയാണ് ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് സിനിമയിലെ നായകന്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടായത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്‍റെയും       ദിലീപിന്‍റെയും  ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുന്നത്. ഇരുവരുടെയും ആരാധകരാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നത്. ഇരുചിത്രങ്ങളുടെയും റിലീസിങ്ങ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത് മാറ്റി വെക്കുകയായിരുന്നു. ഇരുവരുടെയും ചിത്രം 28 ന്  തിയേറ്ററുകളില്‍   എത്തുന്നതാണ്..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*