മോഹന്‍ലാലിനെക്കുറിച്ച്‌ മമ്മൂട്ടി അന്ന് പറഞ്ഞത് ഇങ്ങനെ…!

മലയാള സിനിമയിലെ  ഏറ്റവും മികച്ച 2 താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. കാലങ്ങളായി ഇവരെ ചുറ്റിപ്പറ്റിയാണ് മലയാള സിനിമകള്‍ കൂടുതലും  സഞ്ചരിക്കുന്നത്. ഏകദേശം ഒരേ കാലയളവില്‍ സിനിമയിലെത്തിയവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലന്‍ വേഷത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന ഇരുവരും സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറുമായി മാറുകയായിരുന്നു.

ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയ ഇവര്‍ വളര പെട്ടെന്നാണ് നായകനിരയിലേക്ക് ഉയര്‍ന്നുവന്നത്. പിന്നീട് സിനിമയില്‍ തന്റേതായ ഇടവും ഇവര്‍ കണ്ടെത്തി. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളായി ഇവര്‍ മാറുകയും ചെയ്തു.

തന്നോടൊപ്പം തുടക്കം കുറിച്ച മോഹന്‍ാലിന്റെ കഴിവുകളെക്കുറിച്ച് മമ്മൂട്ടിക്ക് തുടക്കത്തിലേ തന്നെ അറിയുമായിരുന്നു. ആദ്യ കാലത്ത് തന്നെ താരം ഇത് തിരിച്ചറിഞ്ഞിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു. മുന്‍പോട്ടുള്ള സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തെക്കുറിച്ചും മമ്മൂട്ടി മനസ്സിലാക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നു.കരിയറിന്റെ തുടക്ക കാലത്ത് ചെന്നൈയില്‍ വെച്ചാണ് മമ്മൂട്ടി ഇക്കാര്യം പങ്കുവെച്ചത്. മമ്മൂട്ടിയും മോഹന്‍ലാലുമായി മികച്ച സൗഹൃദമുള്ള താരം കൂടിയാണ് ശ്രീനിവാസന്‍.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ശ്രീനിവാസനും കിട്ടിയിട്ടുണ്ട് .  ഈ കൂട്ടുകെട്ടില്‍  നിരവധി ചിത്രങ്ങളാണ്‌    പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന .വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, മേള തുടങ്ങി മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളുടെ സമയത്ത് തന്നെ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു. ചെന്നൈയിലെത്തിയാല്‍ അദ്ദേഹത്തോടൊപ്പം താനും ഉണ്ടാകാറുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.കരിയറിന്റെ തുടക്ക കാലത്ത് തന്നെ തനിക്ക് വെല്ലുവിളി ഉയര്‍ത്തി മോഹന്‍ലാല്‍ വളര്‍ന്നു വരുമെന്ന് മമ്മൂട്ടി പ്രവചിച്ചിരുന്നു. ഇനിയൊരു വെല്ലുവിളിയുമായി നായകനായി ഒരാള്‍ വരുന്നുണ്ടെന്ന് മനസ്സു പറയുന്നുവെന്നായിരുന്നു അദ്ദേഹം ശ്രീനിവാസനോട് പറഞ്ഞത്.വില്ലനായാണ് സിനിമയില്‍ അരങ്ങേറിയതെങ്കിലും മുന്‍നിര നായകനായി ഉയര്‍ന്നുവരാനുള്ള കഴിവ് മോഹന്‍ലാലിനുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*