മോദി മന്ത്രിസഭയില്‍ മലയാളി അംഗം..? വമ്പന്‍ പുനഃസംഘടന ഞായറാഴ്ച…..!

കേ​ന്ദ്രമന്ത്രിസഭയുടെ പുന:സംഘടന ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. ​പുതിയ മന്ത്രിമാരുടെ സത്യപ്രതിഞ്ജ ഞായാറാഴ്ച രാവിലെ പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ വച്ചുണ്ടാകുമെന്നാണ് വിവരം. ഇക്കാര്യം രാഷ്​ട്രപതിയെ സന്ദര്‍ശിച്ച്‌ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇത്തവണത്തെ പുനഃസംഘടനയില്‍ കേരളത്തിനും പ്രാതിനിത്യം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ​​പ്രധാനമന്ത്രി നരേന്ദ്രമോദി​ ചൈനയിലേക്ക്​ പോകുന്നതിന്​ മുമ്ബുതന്നെ പുന:സംഘടന നടത്താനാണ് നീക്കം.

ദാമ്ബത്യബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ല എന്നത് പുരുഷന്മാരെ സഹായിക്കാന്‍: കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സ്ത്രീ സംഘടനകള്‍…

കേന്ദ്ര മന്ത്രിസഭയില്‍ നടക്കാന്‍ പോകുന്ന വമ്ബന്‍ അഴിച്ചുപണിക്ക് മുന്നോടിയായി അഞ്ച്​ മന്ത്രിമാരാണ് ഇതിനോടകം രാജിവെച്ചിട്ടുള്ളത്. നൈപുണ്യ വികസന സഹമന്ത്രി രാജീവ്​ പ്രതാപ്​ റൂഡി, ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്​, ജല വിഭവ സഹമന്ത്രി സഞ്ജീവ്​ ബല്യാന്‍, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ്​ സിംഗ്​ എന്നിവരാണ് രാജിവച്ചത്. കൂടുതല്‍ മന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും​ റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനോടൊപ്പം ഏറെനാളായി ഒഴിഞ്ഞുകിടക്കുന്ന സുപ്രധാന വകുപ്പുകളായ പ്ര​തി​രോ​ധം, ന​ഗ​ര​വി​ക​സ​നം, വ​നം- പ​രി​സ്ഥി​തി എ​ന്നി​വയില്‍ സ്ഥിരം മന്ത്രിയെ നിയോഗിക്കേണ്ടതും അത്യാവശ്യമാണ്. ​അതിനാല്‍ പുതുമുഖങ്ങള്‍ക്കും അവസരം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഈയിടെ എന്‍.ഡി.എ സഖ്യത്തിലേക്ക് മടങ്ങിവന്ന ജെ.ഡി.യുവിന് അര്‍ഹിച്ച പരിഗണന മന്ത്രിസഭാ പുനഃസംഘടനയില്‍ ലഭിച്ചേക്കും. ഇതുവരെ സ്ഥാനമൊഴിഞ്ഞ അഞ്ച് പേരില്‍ മൂന്ന് പേരും ബിഹാറില്‍ നിന്നുള്ളവരാണെന്നും ശ്രദ്ധേയമാണ്.

കൂടാതെ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്ത്, മദ്ധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ മന്ത്രിസഭയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

2019ലെ ​ലോ​ക്​​സ​ഭ തിര​ഞ്ഞെ​ടു​പ്പ്​ കൂടി മു​ന്നില്‍കണ്ടാണ് കേന്ദ്രമന്ത്രിസഭയില്‍ വമ്ബന്‍ അഴിച്ചുപണിക്ക് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ തയാറായിരിക്കുന്നത്. അതിനാല്‍ പുനഃസംഘനയുടെ ഭാഗമായി കേരളത്തിനും ഒരു കേന്ദ്രമന്ത്രിയെ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കൊ കേന്ദ്രസര്‍ക്കാരിനെ പുറത്തുനിന്നും സഹായിച്ചിട്ടുള്ള അണ്ണാ ഡി.എം.കെയേയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും, അണ്ണാ ഡി.എം.കെയില്‍ ഇതുസംബന്ധിച്ച വിഷയത്തില്‍ അന്തിമ ധാരണ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*