ഫോണ്‍ ബാറ്ററികള്‍ ചൂടാകുന്നത് തടയാന്‍ ഒരേയൊരു വഴി;എങ്ങനെയാണെന്നല്ലേ…?

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. അനേകം സവിശേഷതകളാണ് ഉളളത് അതായത് ഗെയിം കളിക്കാം, സിനിമ കാണാം, പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാം. അതു കാരണം ഫോണ്‍ പെട്ടന്നു ചൂടാകുകയും ചെയ്യുന്നു.

ഫേസ്ബുക്കിലൂടെ അമ്മയും മകളും പ്രണയിച്ചത് ഒരാളെ; അവസാനം കാമുകനെ സ്വന്തമാക്കാന്‍ അമ്മ ചെയ്തത്…?

ഫോണ്‍ ചൂടായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കത് ഉപയോഗിക്കാനും ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെ മൊബൈല്‍ ഫോണ്‍ ചൂടാകുകയാണെങ്കില്‍ നിങ്ങളുെട അശ്രദ്ധ മൂലം വലിയൊരു അപകടം പോലും വന്നേയ്ക്കാം.എന്നാൽ ഇനി ഫോൺ ചൂടാകുന്നത് കണ്ടാലും പേടിക്കേണ്ടതില്ല. ഇവിടെ പറയുന്ന ചില മാർഗ്ഗങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

ദിവസേന നാം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മിക്കതും ഇപ്പോള്‍ സ്മാര്‍ട്ട്‌ ആണ്. അതില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് സ്മാര്‍ട്ട്‌ ഫോണുകള്‍. എന്നാല്‍ തുടരെയുള്ള ഉപയോഗം കാരണം പല ഫോണുകളും അകാലത്തില്‍ നശിച്ചു പോവുകയാണ് പതിവ്.

അതുപോലെതന്നെ ഫോണിന്റെ ജീവനാഡിയായ ബാറ്ററിയുടെ പ്രശ്നങ്ങളും ഫോണിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒന്നാണ്. ബാറ്ററി ചൂടാകുന്നത് കാരണം ഫോണ്‍ ഉപയോഗിക്കുവാന്‍ തന്നെ ചിലര്‍ക്ക് പേടിയാണ്.

നെറ്റ് ഉപയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ വീഡിയോസ് കാണുമ്പോള്‍ എല്ലാം ബാറ്ററി പെട്ടന്ന് ചൂടാകാറുണ്ട്. ഇങ്ങനെ ചൂടാകുന്ന ബാറ്ററികള്‍ ഉടന്‍ തന്നെ ജീവന്‍ വെടിയുകയും ചെയ്യും. ചിലതൊക്കെ പൊട്ടി തെറിക്കുന്ന സംഭവം പോലും പല ഇടങ്ങളിലും ഉണ്ടായിട്ടുണ്ട്. ബാറ്ററി ചൂട് അമിതമായി വര്‍ധിക്കുന്നതിന് പല കാരണങ്ങളുമുണ്ടെങ്കിലും ഇത് കുറയ്ക്കാന്‍ പൊതുവായി പ്രയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണ് ഇവിടെ.

ദമ്പതികള്‍ വിവാഹേതരബന്ധങ്ങള്‍ തേടിപോകുന്നതിനു പിന്നിലെ പ്രധാന കാരണം…??

രാവിലെ മുഴുവന്‍ നെറ്റ് ഉപയോഗിച്ച് ചാര്‍ജ് തീര്‍ത്ത ശേഷം രാത്രിയില്‍ മുഴുവന്‍ ഫോണ്‍ ചാര്‍ജിനു ഇടുന്നവരാണ് പലരും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഫോണിന്റെയും ബാറ്ററിയുടെയും ആയുസ് കുറയ്ക്കും എന്ന് പറയപ്പെടുന്നു. അമിതമായ ചാര്‍ജിങ് മൂലം ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങളുമുണ്ട്. അടുത്തതായി ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കടുത്ത പ്രതലത്തില്‍ വെക്കുന്നതാണ് നല്ലത്.

ബെഡ് പോലുള്ള പ്രതലങ്ങള്‍ ചൂട് വലിച്ചെടുക്കുമെന്നതിനാല്‍ ഫോണ്‍ ഒരേയിടത്തിരുന്ന് കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ട്. ഫോണിന്റെ തന്നെ ചാര്‍ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും അഭികാമ്യം. ചാര്‍ജറോ ബാറ്ററിയോ മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. വില കുറഞ്ഞവ വാങ്ങുന്നത് ബാറ്ററിക്ക് ദോഷം തന്നെയാണ്.

ഒരേ സമയം ഓന്നിലധികം ആപ്ലിക്കേഷനുകള്‍ നടത്തരുത്. അങ്ങനെ ആയാല്‍ റാം അധികം ഉപയോഗിക്കേണ്ടി വരും അങ്ങനെ ഫോണ്‍ ചൂടാകുകയും ചെയ്യും.ഉപയോഗത്തിലില്ലാത്ത കണക്ഷനുകള്‍ ഓഫ് ചെയ്ത് ഇടുക. ഇതും ഫോണ്‍ ചൂടാകാന്‍ ഒരു കാരണമാകുന്നു.ബാറ്ററി പഴയത് ആയാല്‍ ഫോണ്‍ പെട്ടെന്നു ചൂടാകുന്നതാണ്.

ആറു മാസത്തില്‍ ഒരിക്കല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി മാറ്റുന്നത് നല്ലതാണ്.വിഡിയോ സ്ട്രീമിങ്, ഇന്റർനെറ്റ് ബ്രൗസിങ് എന്നിവ പ്രൊസസറിന് ഏറ്റവുമധികം ലോഡുനൽകുന്ന പ്രവൃത്തികളാണ്. ഇവയ്ക്കു വേണ്ടിക്കൂടിയാണ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്. എന്നു കരുതി ഇവയക്കു വേണ്ടി മാത്രമായി ഫോൺ ഉപയോഗിക്കുന്നതും ചൂട് കൂടാൻ കാരണമാകും.

പിന്നെ സ്മാര്‍ട്ട്‌ഫോണ്‍ മുഴുവന്‍ മൂടുന്ന കവറുകള്‍ ചൂട് കൂടുന്നതിന് കാരണമാകാം. ഫോണിന്റെ കവര്‍ ഒഴിവാക്കുന്നത് അമിത ചൂടിനെ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. ആവശ്യമില്ലാത്ത ആപ്പുകള്‍ ഫോണില്‍ ഇടുന്നതും ദോഷമാണ്.

ഇനിയൊരു പെണ്ണിനും എന്‍റെ വിധി ഉണ്ടാകരുതേ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രതിശ്രുത വധുവിന്‍റെ ആത്മഹത്യക്കുറിപ്പ്..

നാം ഉപയോഗിക്കുന്നില്ല എങ്കിലും ഈ ആപ്പുകള്‍ എപ്പോഴും പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇതു ബാഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്നത് ചാര്‍ജ് കുറയുവാനും ബാറ്ററി ഹീറ്റ് ആകുവാനും കാരണമാകുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*