മമ്മൂട്ടിയാണ് എന്‍റെ ‘അങ്കിള്‍’ മോഹന്‍ലാല്‍ അല്ല ജോയ് മാത്യു…!

വിനീത് ശ്രീനിവാസന്‍   മോഹന്‍ലാലിനെ അങ്കിള്‍ എന്നു വിശേഷിപ്പിച്ചതിന് ആരാധകരുണ്ടാക്കിയ പുകില്‍ കുറച്ചൊന്നുമല്ല. സൂപ്പര്‍താരങ്ങളുടെ പ്രായം സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കും ഇത് വഴിവച്ചു. ഇതിനുശേഷം വെള്ളിത്തിരയില്‍ ശരിക്കും അങ്കിളാവാന്‍ ഒരുങ്ങുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കി മമ്മൂട്ടി നായകനാവുന്ന അങ്കിള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു കഴിഞ്ഞു. ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ആരംഭിച്ച വിവരം ജോയ് മാത്യു തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ‘ഇനി കുറച്ചു ദിവസം എഫ് ബിയില്‍ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത് ജീവിക്കാനും തീരുമാനിച്ചു എന്നാണ് ജോയ് മാത്യു ഫെയ്?സ്ബുക്കില്‍ കുറിച്ചത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ : ഇനി കുറച്ചു ദിവസം എഫ് ബിയില്‍ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത് ജീവിക്കാനും തീരുമാനിച്ചു-അങ്ങിനെ ഗിരീഷ് ദാമോദറിന്ന് വേണ്ടി അങ്കിള്‍ എന്ന പേരില്‍ ഒരു സിനിമാക്കഥ ഉണ്ടാക്കി-മമ്മുട്ടി അഭിനയിക്കാമെന്നും സമ്മതിച്ചു അപ്പോള്‍ സിനിമ തുടങ്ങി നിങ്ങളുടെ പ്രാര്‍ഥനയും സഹകരണവും ഉണ്ടാവണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*