മമ്മൂട്ടി ആരാധകര്‍ക്കൊരു സമ്മാനവുമായി എത്തുന്നു…!

മെഗാ സ്റ്റാര്‍  മമ്മൂട്ടിയെ നായകനാക്കി ഫനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറിനു ശേഷം മെഗാസ്റ്റാറിന്റെ ആരാധകര്‍ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേ പറയാന്‍  ഉള്ളു.- മാസ്റ്റര്‍പീസ്!. ആരാധകര്‍ക്കൊരു വിരുന്നു തന്നെയാകും മാസ്റ്റര്‍പീസ് എന്ന് നിസ്സംശയം പറയാം.

 

 

ഇക്കയുടെ  മാസ് ചിത്രത്തിനായുള്ള കാത്തിരിപ്പായിരിക്കും മാസ്റ്റര്‍പീസില്‍ എത്തിനില്‍ക്കുകയെന്ന് ഉറപ്പ്. നടന്‍ ഉണ്ണി മുകുന്ദന്റെ വാക്കുകളും സൂചിപ്പിക്കുന്നത് അതുതന്നെ. മലയാള സിനിമ  ഇന്നുവരെ കാണാത്ത മാസ് എന്റര്‍ടെയ്ന്മെന്റായിരിക്കും മാസ്റ്റര്‍പീസ് എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

 

ചിത്രം പൂജയ്ക്ക് തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തേ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുതിയ സൂചനകള്‍ അനുസരിച്ച്‌ മാസ്റ്റര്‍പീസ് പൂജയ്ക്ക് റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് നവംബറിലേക്ക് മാറ്റിവെച്ചുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.

ഇത്രയും  കാത്തിരുന്നിട്ട് ചിത്രം പൂജയ്ക്കെത്തിയില്ലെങ്കില്‍ ആരാധകര്‍ നിരാശരാകുമെന്ന് ഉറപ്പ്. എന്നാല്‍, ആരാധകരുടെ ഈ നിരാശ മാറ്റാനും മാസ്റ്റര്‍പീസ് ടീമിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു കഴിഞ്ഞു.  പൂജയ്ക്ക് മമ്മൂട്ടിയുടെ   ആരാധകര്‍ക്ക് ഒരു സമ്മാനം നല്‍കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.

മാസ്റ്റര്‍പീസിന്റെ ടീസര്‍ പൂജയ്ക്ക് റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ടീസര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. രാജാധിരാജ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മാസ്റ്റര്‍പീസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*