‘ഒടിയന്’ വേണ്ടി സന്യാസിയായി മോഹന്‍ലാല്‍..!

മോഹന്‍ലാലിന്റെ സന്യാസ വേഷം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. രണ്ടു ദിവസം മുമ്ബ് മോഹന്‍ലാലും സംഘവും വാരണാസിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന് വേണ്ടിയാണ് മോഹന്‍ലാല്‍ വാരണാസിയില്‍ എത്തിയത്.

 ‘വമ്പന്‍ സ്രാവ്’ പുകമറയില്‍ തന്നെ; കുടുങ്ങുക ദിലീപും കാവ്യാ മാധവനും മാത്രം…

ഒടിയന്റെ ചിത്രീകരണവും വരാണസിയില്‍ ആരംഭിച്ചു. മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. 30 കോടി രൂപയോളം മുതല്‍ മുടക്കുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. വാരണാസിയിലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരിക്കുക. പാലക്കാടും വാരണാസിയുമാണ് പ്രധാന ലൊക്കേഷന്‍. വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്കാര ജേതാവുമായ ഹരി കൃഷ്ണനാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷനും കൊറിയോഗ്രാഫിയും നിര്‍വ്വഹിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*