മദ്യപാനത്തിനും ഇനി ആധാര്‍ നിര്‍ബന്ധം…!

ഗ്യാസ് സബ്സിഡിക്കും റേഷനും മാത്രമല്ല  ഇനി  പബ്ബില്‍ കയറി മദ്യപിക്കാനും  ആധാര്‍ നിര്‍ബന്ധമായിരിക്കുകയാണ്.   ഹൈദരാബാദില്‍ പബ്ബുകളിലെ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കി തെലങ്കാന എക്സൈസ് വകുപ്പ് ഉത്തരവിറക്കി.

21 വയസ്സില്‍ താഴെയുള്ളവര്‍ പബ്ബുകളില്‍ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാനായാണു നടപടിയെന്നാണു വിശദീകരണം. ഇപ്പോഴത്തെ  നിയമമനുസരിച്ച്‌ 21 വയസ്സ് തികയാത്തവര്‍ക്കു മദ്യം വില്‍ക്കാന്‍ പാടില്ല. ഹൈദരാബാദിലെ പല പബ്ബുകളും പ്രായപരിധി ലംഘിച്ച്‌ മദ്യവില്‍പ്പന നടത്തുന്നുവെന്ന് കണ്ടെത്തിയതനെ തുടര്‍ന്നാണ് പുതിയ നീക്കം.

ഇത്  പല പബ്ബുകളും ലംഘിക്കുന്നുവെന്നാണു കണ്ടെത്തിയതിനെത്തുടര്‍ന്നാണു പുതിയ നീക്കം. ഈയടുത്ത് തെലങ്കാനയില്‍ പതിനേഴുകാരിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലും പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത മറ്റുള്ളവരും പബ്ബുകളില്‍നിന്നു മദ്യപിക്കുമായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

നിലവില്‍ പബ്ബുകളില്‍ ആരൊക്കെ വന്നുപോകുന്നെന്ന് അറിയാന്‍ സംവിധാനമില്ല. പതിനേഴുകാരിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത മറ്റുള്ളവരും പബ്ബുകളില്‍ നിന്ന് മദ്യപിക്കുവായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ ഇനിമുതല്‍ പബ്ബില്‍ എത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആധാര്‍ നിര്‍ബന്ധമാക്കുന്നിനൊപ്പം പബ്ബുകളിലും ബാറുകളിലും ഒരാള്‍ക്കു വില്‍ക്കുന്ന മദ്യത്തിന്‍റെ  അളവു കുറയ്ക്കണമെന്നും തെലങ്കാന എക്സൈസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ച്‌ അപകടം പതിവായതിനാലാണിത്. പബ്ബില്‍ എത്തുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, നിരവധി പബ്ബുകളില്‍ നടത്തിയ റെയ്ഡില്‍ എല്‍എസ്ഡി ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു നഗരത്തിലെ 14 പബ്ബുകളുടെയും എഫ് ക്ലബിന്റെയും ലൈസന്‍സ് എക്സൈസ് വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*