ലേഡിസൂപ്പര്‍സ്റ്റാറിന്‍റെ ഏറെ നാളത്തെ ആഗ്രഹം സഫലമായി, മഞ്ജുവും മമ്മൂട്ടിയും ആദ്യമായി…..

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ അഭിമാന നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. മഞ്ജു – മോഹന്‍ലാല്‍ ജോഡികള്‍ ഒന്നിച്ച നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ പോലും മഞ്ജുവും മമ്മൂട്ടിയും ഒന്നിച്ചിട്ടില്ല.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് ഏറെ കാലമായിട്ടുള്ള ആഗ്രഹമാണെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയോടോപ്പം ഒരുമിക്കാന്‍ മഞ്ജുവിനു കഴിഞ്ഞു. എന്നാല്‍, അത് സിനിമയില്‍ അല്ലെന്ന് മാത്രം.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കാത്തിരുന്ന താരത്തിന് ഒരു വേദിയില്‍ ഒരുമിച്ച്‌ നില്‍ക്കാന്‍ അവസരം ലഭിച്ചത് അപ്രതീക്ഷിതമായാണ്. ഇരുവരും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കല്യാണ്‍ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തിയത്. മമ്മൂട്ടിയേയും മഞ്ജുവിനേയും കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തി, വിക്രം പ്രഭു, പ്രഭു, നാഗാര്‍ജ്ജുന, കരീന കപൂര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഇരുവരും ഇതുവരെ ഒരുമിച്ച്‌ സിനിമ ചെയ്യാത്തതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്. ഏതായാലും മഞ്ജുവിന്റെ ആഗ്രഹം സാധ്യമാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*