കൊതുകിനെ അകറ്റാന്‍ ഇതാ മൊബൈല്‍ ഫോണ്‍ എത്തുന്നു…!

പുതിയ ടെക്നോളജിയുമായി  ഇതാ എല്‍ ജി.കൊതുകിനെ അകറ്റുന്ന മൊബൈല്‍ഫോണുമായി എല്‍ജി രംഗത്ത്.ഇന്ത്യന്‍ വിപണിയില്‍ പുതിയതായി ഇറക്കിയ കെ7ഐ സ്മാര്‍ട്ഫോണിന്റെ മുഖ്യ സവിശേഷതയും ഇതു തന്നെയാണ്.

5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയും, 2ജിബി റാമും, 16 ജിബി സ്റ്റോറേജുമുള്ള സ്മാര്‍ട്ഫോണ്‍ ആന്‍ഡ്രോയിഡ് മാഷ്മെലോയിലാണ് പ്രവര്‍ത്തിക്കുന്നത്.

7,990 രൂപയാണ് കൊതുകുകളെ അകറ്റാന്‍ ശേഷിയുള്ള ഈ മൊബൈല്‍ഫോണുകളുടെ വില.  കൊതുകിനെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദ വീചികള്‍ പുറപ്പെടുവിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കെ7 ഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊതുകുകളെ അകറ്റുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളും ഇപ്പോള്‍ നിലവിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*