Breaking News

BREAKING NEWS; കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി: ഇളയച്ഛന്‍ അറസ്റ്റില്‍…!!

കൊല്ലം അഞ്ചലില്‍ നിന്നും ഇന്നലെ രാവിലെ കാണാതായ ഏഴുവയസ്സുകാരിയെ കുളത്തുപ്പുഴ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴയില്‍ നിന്നും പോകുന്ന വഴിക്കുള്ള റബര്‍ പാല്‍പുരയുടെ സമീപത്തായുള്ള ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ദമ്പതികള്‍ വിവാഹേതരബന്ധങ്ങള്‍ തേടിപോകുന്നതിനു പിന്നിലെ പ്രധാന കാരണം…??

സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിന്‍ ഏല്‍പ്പിച്ചു.ഇളയച്ചന്‍ രാജേഷിനൊപ്പമായിരുന്നു ഏഴ് വയസ്സുകാരി ശ്രീലക്ഷ്മിയെ കഴിഞ്ഞ ദിവസം കാണാതായത്.സ്കൂളിലേയ്ക്കുളള യാത്രയ്ക്കിടെയാണ് കുട്ടിയെയും, ഇളയച്ഛനെയും കാണാതാകുന്നത്.

പെണ്‍കുട്ടി സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സ്കൂളിന് സമീപത്തുള്ള സിസിടിവിയില്‍ നിന്നും പെണ്‍കുട്ടി രാജേഷിനോടൊപ്പം പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*