കോലിയുടെ 30 സെഞ്ചുറികളെക്കുറിച്ച്‌ സ്റ്റീവ് സ്മിത്ത് പറയുന്നത് ഇങ്ങനെ…!

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരുടെ ലിസ്റ്റില്‍  വിരാട് കോലിക്കും സ്റ്റീവ് സ്മിത്തിനും സ്ഥാനങ്ങള്‍ ഉണ്ട്  . രണ്ടുപേരും കിടിലം ബാറ്റ്സ്മാന്‍മാരും ക്യാപ്റ്റന്മാരുമാണ്. ഏകദിനത്തില്‍ സ്മിത്തിനെക്കാള്‍ മേല്‍ക്കൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഉണ്ട്. 30 സെഞ്ചുറികളാണ് കോലിയുടെ പേരില്‍ ഉളളത്. സെഞ്ചുറി മാത്രമല്ല റണ്‍സും ശരാശരിയുമെല്ലാം കോലിക്ക് തന്നെ കൂടുതല്‍.

 

എന്നാല്‍ വിരാട് കോലിയുടെ ഈ നേട്ടത്തില്‍ അത്ഭുതപ്പെടാനോന്നുമില്ല  എന്നാണ് സ്റ്റീവ് സ്മിത്തിന്‍റെ  പറയുന്നത് . ഇന്ത്യ തങ്ങളെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് കൊണ്ടാണ് വിരാട് കൂടുതല്‍ സെഞ്ചുറി അടിക്കുന്നത് എന്നാണ് സ്മിത്ത് പറയുന്നത്. കോലി ഇതിനോടകം എത്ര മത്സരം കളിച്ചു. ഞങ്ങള്‍ കുറച്ച്‌ മാത്രമേ കളിക്കുന്നുള്ളൂ – ഇതായിരുന്നു കോലിയുടെ സെഞ്ചുറികളെക്കുറിച്ച്‌ സ്മിത്തിന്റെ പ്രതികരണം.

കാര്യം സ്റ്റീവ് സ്മിത്ത് പറയുന്നതില്‍ ചില കാര്യങ്ങള്‍ ഒക്കെ  ഉണ്ട് എന്ന് തന്നെ പറയാം . എന്ന് കരുതി അത് മൊത്തം ശരിയാണ് എന്ന് പറയാനും പറ്റത്തില്ല. 195 ഏകദിനത്തില്‍ നിന്നാണ് വിരാട് കോലി 30 സെഞ്ചുറി അടിച്ചത്.എന്നാല്‍  സ്റ്റീവ് സ്മിത്തിനാകട്ടെ ഇതിന്‍റെ പകുതി മത്സരങ്ങളേ ഉള്ളൂ. 99 എണ്ണം. പക്ഷേ സെഞ്ചുറി നേട്ടത്തില്‍ കോലിയുടെ പാതി പോലും സ്മിത്തിനില്ല. വെറും എട്ടെണ്ണം. താന്‍ സെഞ്ചുറിക്ക് വേണ്ടി കളിക്കാറില്ല എന്നാണ് സ്മിത്ത് പറയുന്നത്. അപ്പോള്‍ കോലിയോ, കോലിയും ഇത് തന്നെയാണ് പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*