കൊച്ചിയിലെ ജനക്കൂട്ടത്തിന്‍റെത് ആത്മാര്‍ത്ഥത നിറഞ്ഞ ആരാധനയെന്ന് സണ്ണി ലിയോണ്‍..!

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ വലിയ ജനക്കൂട്ടം എത്തിയിരുന്നു അവരെ കാണാന്‍. ഈ ജനക്കൂട്ടത്തിന്റെ ബോധം പ്രശ്നമുള്ളമുള്ളതാണെന്നും അല്ലെന്നുമുള്ള ചര്‍ച്ചകള്‍ ഉയരവേ കൊച്ചിയിലെ ജനക്കൂട്ടത്തെ പ്രശംസിച്ച്‌ സണ്ണി ലിയോണ്‍. കൊച്ചിയില്‍ വന്ന ജനങ്ങള്‍ തനിക്ക് തന്നത് സ്നേഹവും ബഹുമാനവുമാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.

ഭർത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും? വൈറലായി വീട്ടമ്മയുടെ കുറിപ്പ്..

ഒരു ടിവി ചാറ്റ് ഷോയിലാണ് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ കളിയാക്കുന്നവരെയും ചീത്തപറയുന്നവരെയും കണ്ടപ്പോള്‍ ദേഷ്യം വന്നെന്നും നടി പറഞ്ഞു. ആ ജനക്കൂട്ടം എനിക്ക് തന്നത് സ്നേഹവും ബഹുമാനവും. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല.

മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല എന്നായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്. നേരത്തെ സ്നേഹക്കടലായിരുന്നു കൊച്ചിയില്‍ താന്‍ കണ്ടത് എന്ന് സണ്ണി ലിയോണ്‍ വിശേഷിപ്പിച്ചിരുന്നു. എന്റെ കാര്‍ സ്നേഹത്തിന്റെ ഒരു കടലില്‍ എത്തിപ്പെട്ടതു പോലെ എന്നാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെ ജനങ്ങളെ കുറിച്ച്‌ പറഞ്ഞത്.

ട്വിറ്ററില്‍ ചിലര്‍ സണ്ണി ലിയോണിനെ ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളുടെ മാതാവായ ഖലീസ്സിയുമായാണ് താരതമ്യപ്പെടുത്തിയത്. ഒരാള്‍ കമന്റ് ചെയ്തത് കേരളത്തില്‍ ബിജെപിയുടെ യോഗത്തില്‍ എത്തുന്നത് പത്തു പേരാണെങ്കില്‍ സണ്ണി ലിയോണിനെ കാണാനെത്തിയത് 10 ലക്ഷം പേരാണ്. അങ്ങനെയെങ്കില്‍ എംപിയാവുന്നതിനു വേണ്ടി സണ്ണി ലിയോണിന് മത്സരിക്കാമെന്നായിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*