കേന്ദ്രമന്ത്രിസഭ വികസനം ഇന്ന്​…! കേരളത്തിലെ സാദ്ധ്യതകള്‍ ഇങ്ങനെ…..

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മൂ​ന്നാ​മ​ത്തെ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. അ​ദ്ദേ​ഹം വി​ദേ​ശ​യാ​ത്ര​ക്ക്​ പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്ബ്​ രാ​വി​ലെ പത്തിനാണ്​ പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്​​ഞ. പു​തിയ ഒ​മ്ബ​തു മ​ന്ത്രി​മാരില്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന്​ അ​ല്‍​ഫോ​ന്‍​സ്​ ക​ണ്ണ​ന്താ​ന​ം സഹമന്ത്രിയാകും. എ​ന്നാ​ല്‍, ബി.​ജെ.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​ക​ളാ​യി മാ​റി​യ ജ​ന​താ​ദ​ള്‍-​യു, എ.​െ​എ.​എ.​ഡി.​എം.​കെ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ മ​ന്ത്രി​സ​ഭ​യി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത മ​ങ്ങി.

ഭാര്യയുമായുള്ള അവിഹിതം; വിനോദ് സന്തോഷിന്‍റെ തലയറുത്ത് ഭാര്യയുടെ മടിയില്‍ തന്നെ വെച്ചു…..

ക​ഴി​വു​തെ​ളി​യി​ക്കാ​തെ പ​രാ​ജ​യ​പ്പെ​ട്ട തൊ​ഴി​ല്‍ മ​ന്ത്രി ബ​ന്ദാ​രു ദ​ത്താ​ത്രേ​യ, പ്രാ​യം 75 ക​ട​ന്ന ക​ല്‍​രാ​ജ്​ മി​ശ്ര, പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ പ​റ​ഞ്ഞു​വി​ടു​ന്ന രാ​ജീ​വ്​ പ്ര​താ​പ്​ റൂ​ഡി, വി​ദ്വേ​ഷ പ്ര​സം​ഗ​ക​ന്‍ സ​ഞ്​​ജീ​വ്​ ബ​ല്യാ​ണ്‍ എ​ന്നി​വ​ര​ട​ക്കം ആ​റു കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ ക​സേ​ര തെ​റി​ച്ചു. ഫ​ഗ​ന്‍​സി​ങ്​ കു​ല​സ്​​തെ, മ​ഹേ​ന്ദ്ര​നാ​ഥ്​ പാ​ണ്ഡെ എ​ന്നി​വ​രാ​ണ്​ മ​റ്റു​ള്ള​വ​ര്‍.രാ​വി​ലെ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യെ​ക്കു​റി​ച്ച്‌​ അ​റി​വൊ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ്​ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യും ജ​ന​താ​ദ​ള്‍-​യു നേ​താ​വു​മാ​യ നി​തീ​ഷ്​​കു​മാ​ര്‍, സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യു​ടെ നേ​താ​വ്​ ഉ​ദ്ധ​വ്​ താ​ക്ക​റെ എ​ന്നി​വ​ര്‍ പ​റ​ഞ്ഞ​ത്.

മാ​ധ്യ​മ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​വ​രം​മാ​ത്ര​മാ​ണു​ള്ള​ത്. പാ​ര്‍​ട്ടി എം.​പി​മാ​ര്‍ ഡ​ല്‍​ഹി​യി​ലു​​ണ്ട്​; മ​ന്ത്രി​സ​ഭ പ്ര​വേ​ശ​ന​കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്നും ജ​ന​താ​ദ​ള്‍-​യു നേ​താ​വ്​ പ​റ​ഞ്ഞു. എ.​െ​എ.​എ.​ഡി.​എം.​കെ​യി​ല്‍ വി​മ​ത​നാ​യ ടി.​ടി.​വി ദി​ന​ക​ര​ന്‍ ഉ​യ​ര്‍​ത്തി​യ ആ​ഭ്യ​ന്ത​ര ക​ലാ​പ​മാ​ണ്​ മ​ന്ത്രി​സ​ഭ പ്ര​വേ​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്.

73 അം​ഗ​ങ്ങ​ളാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്. പ​ര​മാ​വ​ധി 81 വ​രെ​യാ​കാം. എ​ന്നാ​ല്‍, വി​ക​സ​ന​ത്തി​ല്‍ അ​ത്ര​ത്തോ​ളം ​പേ​രെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ഇ​ട​യി​ല്ല. ക​ണ്ണ​ന്താ​ന​ത്തെ കൂ​ടാ​തെ, യു.​പി​യി​ല്‍​നി​ന്ന്​ ശി​വ്​​പ്ര​താ​പ്​ ശു​ക്ല, ബി​ഹാ​റി​ല്‍​നി​ന്ന്​ അ​ശ്വി​നി​കു​മാ​ര്‍ ചൗ​ബെ, രാ​ജ്​​കു​മാ​ര്‍ സി​ങ്, മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്ന്​ വീ​രേ​ന്ദ്ര​​കു​മാ​ര്‍, ക​ര്‍​ണാ​ട​ക​ത്തി​ല്‍​നി​ന്ന്​ അ​ന​ന്ത​കു​മാ​ര്‍ ഹെ​ഗ്​​ഡെ, മു​ന്‍​ന​യ​ത​ന്ത്ര​ജ്​​ഞ​ന്‍ ഹ​ര്‍​ദീ​പ്​​സി​ങ്​ പു​രി, രാ​ജ​സ്​​ഥാ​നി​ല്‍​നി​ന്ന്​ ഗ​ജേ​ന്ദ്ര​സി​ങ്​ ശെ​ഖാ​വ​ത്, മും​ബൈ പൊ​ലീ​സ്​ മു​ന്‍ ക​മീ​ഷ​ണ​ര്‍ സ​ത്യ​പാ​ല്‍​സി​ങ് എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ അ​ന്തി​മ​പ്പ​ട്ടി​ക​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ്​ ബി.​ജെ.​പി വൃ​ത്ത​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​ന്ന വി​വ​രം.

​പ്ര​തി​രോ​ധം, റെ​യി​ല്‍​വേ, നി​യ​മം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി​മാ​ര്‍ മാ​റും. പ്ര​തി​രോ​ധ​വും ധ​ന​കാ​ര്യ​വും കൈ​കാ​ര്യം ചെ​യ്​​തു​വ​രു​ന്ന അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി ധ​ന​കാ​ര്യ​ത്തി​ല്‍ തു​ട​രും. അ​ടി​ക്ക​ടി അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​രേ​ഷ് ​പ്ര​ഭു​വി​നെ റെ​യി​ല്‍​വേ​യി​ല്‍​നി​ന്ന്​ മാ​റ്റും. സ​ഹ​മ​ന്ത്രി​മാ​രാ​യ പീ​യു​ഷ്​ ഗോ​യ​ല്‍ (ഉൗ​ര്‍​ജം), ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ (പെ​ട്രോ​ളി​യം) എ​ന്നി​വ​ര്‍​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യേ​ക്കും. പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​റെ​ മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പി​ല്‍​നി​ന്ന്​ മാ​റ്റു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഗു​ജ​റാ​ത്ത്, ക​ര്‍​ണാ​ട​ക, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ന്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ മു​ന്നി​ല്‍​ക്കാ​ണു​ന്ന രാ​ഷ്​​ട്രീ​യ​നീ​ക്കം കൂ​ടി​യാ​യി​രി​ക്കും മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന. മൂ​ന്നു കൊ​ല്ല​മാ​യി​ട്ടും വ​കു​പ്പി​​ലെ സാ​ന്നി​ധ്യം അ​റി​യി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യെ​ങ്കി​ലും സ​ദാ​ന​ന്ദ ഗൗ​ഡ​യെ മ​ന്ത്രി​യാ​യി നി​ല​നി​ര്‍​ത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*