Breaking News

കാവ്യാമാധവന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും…!

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍  ദിലീപിന്‍റെ  ഭാര്യയൂം നടിയുമായ കാവ്യാമാധവന്‍ അറസ്റ്റ് ഭയന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അഡേക്കേറ്റ് ബി രാമന്‍പിള്ള മുഖേനെ താരം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് താരം ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ പോലീസ് അറസ്റ്റിന് സാധ്യതയുണ്ടെന്നും താരം ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 കേസില്‍ ഇല്ലാത്ത മാഡത്തെ സൃഷ്ടിക്കുകയും   പോലീസ് സുനിയെ തന്‍റെ  ഡ്രൈവറാക്കാന്‍ ശ്രമിക്കുകയാണെന്നും   അന്വേഷണത്തോട് നേരത്തേ സഹകരിച്ചിട്ടും അറസ്റ്റിനുള്ള സാധ്യത നില നില്‍ക്കുന്നതായും താരം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ദിലീപിന്‍റെ ഡ്രൈവറാക്കി അവതരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ തന്റെ ഡ്രൈവറാക്കി മാറ്റി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണ്. തന്നെ അറസ്റ്റ് ചെയ്യാനായി കേസില്‍ ഇല്ലാത്ത ഒരു മാഡത്തെ സൃഷ്ടിക്കുകയാണെന്നും പറയുന്നു.

അങ്കമാലി കോടതിയുടെ പ്രത്യേക അനുമതിയോടെ പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ ദിലീപിന് അനുകൂലമായ ഒരു സഹതാപ തരംഗം ഉണ്ടായിട്ടുണ്ട്. അത് മറികടക്കാനായി പോലീസ് പുതിയ കഥകള്‍ മെനയുകയാണ്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അടിയന്തിര പ്രാധാന്യത്തോടെ കേസ് പരിഗണിക്കണമെന്നാണ് ആവശ്യം. കേസില്‍ തന്നെ അറസ്റ്റ് ചെയ്യൂമെന്ന ചില സൂചനകള്‍ കിട്ടിയിരുന്നു. ഉച്ചയ്ക്ക് ശേഷം ബഞ്ച് സിറ്റിംഗ് ഇല്ലാത്തതിനാലാണ് നേരത്തേ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുന്നതിന് മുമ്ബായി താരത്തെ അറസ്റ്റ് ചെയ്യാന്‍ ഒരു നീക്കവുമില്ലെന്നാണ് പോലീസ് നിലപാട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*