കറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ ഇനി നിങ്ങള്‍ക്ക് പേടിവേണ്ട… ഈ പൊടിക്കൈകള്‍ ശ്രമിച്ചു നോക്കു..!

പാചകം ചെയ്യുമ്ബോള്‍ പലര്‍ക്കും ഏറ്റവുമധികം പറ്റുന്ന കയ്യബദ്ധമാണ് അല്പം ഉപ്പോ മുളകോ പുളിയോ ഒക്കെ കൂടിപ്പോവുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ ഇത് അളവ് വിചാരിച്ചതിലും കൂടിപ്പോകും. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകള്‍ എന്തൊക്കെയാണ്.

നടി ആക്രമണ കേസ് ക്ലൈമാക്സിലേക്ക്; സിനിമയിലെ മാഫിയക്കാരെ രക്ഷപ്പെടുത്താന്‍ ഉന്നത ഗൂഢാലോചന സജീവം; പള്‍സറിന് രഹസ്യമൊഴി നല്‍കാനുമാകില്ല; ‘വമ്പന്‍ സ്രാവ്’ പുകമറയില്‍ തന്നെ; കുടുങ്ങുക ദിലീപും കാവ്യാ മാധവനും മാത്രം…

ജീരകപ്പൊടി;

മറ്റൊരു പൊടിക്കൈ ആണ് ജീരകപ്പൊടി ഉപയോഗിക്കുക എന്നത്. നേരത്തെ പറഞ്ഞ പോലെ ഉപ്പിന്റെയോ മുളകിന്റെയോ പുളിയുടെയോ അളവ് കൂടുകയാണെങ്കില്‍ അല്പം ജീരകം വറുത്ത് പൊടിച്ചു ഇട്ടാല്‍ മതി. 

പഞ്ചസാര;

കറിയില്‍ ഉപ്പോ മുളകോ പഞ്ചസാരയോ അല്പം കൂടിയാല്‍ ഇനി പേടിക്കേണ്ട. ഇതിനു പരിഹാരമുണ്ട്. അല്പം പഞ്ചസാര എടുത്തു കറിയില്‍ ഇട്ടാല്‍ മതി. സാധാര രീതിയിലേക്ക് മാറിക്കോളും.

 

തേങ്ങ;

ചിലര്‍ക്ക് ജീരകത്തിന്റെ ചുവ ഇഷ്ടമാകാതെ വരാം. അത്തരക്കാര്‍ക്ക് തേങ്ങ അരച്ചതും കറിയില്‍ ചേര്‍ക്കാം. തേങ്ങ അധികമായ എരിവും ഉപ്പും മറ്റും വലിച്ചെടുക്കും. തേങ്ങാപ്പാലും ഉപയോഗിക്കാവുന്നതാണ്.

ചോറിന്‍റെ ഉരുള;

നല്ലവണ്ണം കുഴച്ചു വെച്ച ഒരു ചോറുരുള ഉടയാതെ കറിയില്‍ ഇട്ടുവെക്കുക. അധികമായ ഉപ്പും എരിവുമെല്ലാം അത് വലിച്ചെടുത്തോളും. ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു എടുക്കുക. ഇനി അച്ചാറിലാണ് ഉപ്പ് കൂടുന്നത് എങ്കില്‍ ശകലം തേങ്ങാ വെള്ളം ഒഴിച്ച്‌ വെക്കുക. ഇത് ഉപ്പ് വലിച്ചെടുക്കുന്നതാകും.

ഇനി ഇറച്ചിയിലും മീനിലുമൊക്കെയാണ് ഉപ്പ് അധികമായതെങ്കില്‍ അല്പം നാരങ്ങാനീര് അതില്‍ ചേര്‍ക്കാവുന്നതാണ്. അത്തരത്തില്‍ അധികമായ ഉപ്പ് ഇല്ലാതാക്കാം.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*