കടുകട്ടി യോഗസ്സനങ്ങള്‍ കാണിച്ച്‌ ആരാധകരെ അമ്പരപ്പിച്ച സംയുക്ത വര്‍മ്മയ്ക്ക് പറയാനുള്ളത്; ശീര്‍ഷാസനത്തില്‍ നില്‍ക്കാന്‍ എന്നെ ആദ്യം പഠിപ്പിച്ചത്….

കടുകട്ടി യോഗസ്സനങ്ങള്‍ കാണിച്ച്‌ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച പ്രിയതാരമാണ് മലയാളികളുടെ സ്വന്തം സംയുക്താ വര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ യോഗസ്സനങ്ങളെ കുറിച്ച്‌ സംയുക്ത മനസ് തുറക്കുകയാണ്. ശരീരത്തിന്റെ ഫിറ്റ്നസും മെലിയുക എന്നതിനും അപ്പുറം യോഗ ചെയ്യുമ്ബോള്‍ കിട്ടുന്ന കോണ്‍ഫിഡന്‍സാണ് അതിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്ന് സംയുക്ത പറയുന്നു.

ലേഡിസൂപ്പര്‍സ്റ്റാറിന്‍റെ ഏറെ നാളത്തെ ആഗ്രഹം സഫലമായി, മഞ്ജുവും മമ്മൂട്ടിയും ആദ്യമായി…..

‘യോഗ ചെയ്യാന്‍ തുടങ്ങിയതില്‍പ്പിന്നെ എനിക്ക് ഭക്ഷണത്തോടുള്ള ക്രേവിങ് കുറഞ്ഞു. അതുകൊണ്ട് കുറച്ചേ കഴിക്കൂ. ‘സംയുക്ത ചെറിയ തോതില്‍ ആസ്ത്മാറ്റിക് ആയിരുന്നു എന്നതും യോഗ പരിശീലിക്കാന്‍ കാരണമായിട്ടുണ്ട്. ശ്വാസംമുട്ടലും ഹോര്‍മോണല്‍ പ്രോബ്ളംസും തലവേദനയുമൊന്നും ഇപ്പോള്‍ അങ്ങനെ അലട്ടാറില്ലെന്നും സംയുക്ത പറയുന്നു.

എന്തൊക്കെ പ്രശ്നം വന്നാലും യോഗ മുടക്കാറില്ല. എന്നും രാവിലെ അഞ്ച് മണി മുതല്‍ ഒരു മണിക്കൂര്‍ സംയുക്ത യോഗയും മെഡിറ്റേഷനും ചെയ്യും. ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ദക്ഷ് ഉണരുന്നതിനു മുമ്ബ് യോഗ സെഷന്‍ പൂര്‍ത്തിയാക്കും. മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ പോയാണ് ശീര്‍ഷാസനം അടക്കം ഡീപ്പര്‍ ലെവലില്‍ യോഗ പഠിച്ചത്. ഇവിടെ വച്ച്‌ പഠിച്ചതിലും അഡ്വാന്‍സ്ഡായ വൃശ്ചികാസനം, കാകാസസനം, ഏകപീഠാസനം എന്നിവയും സ്വായത്തമാക്കി.

സൂര്യനെയും ചന്ദ്രനെയും ഭജിച്ച്‌, പ്രകൃതിയെ പ്രാര്‍ത്ഥിച്ച്‌, സൂര്യനും ഭൂമിയുമൊക്കെ നല്‍കുന്ന ഊര്‍ജത്തിന് നന്ദി പറഞ്ഞ്, വിധിപ്രകാരമാണ് അവിടെ യോഗ ചെയ്യിക്കുക. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം കുളിച്ച്‌ ശുദ്ധി വരുത്തിയിട്ടേ യോഗശാലയില്‍ പ്രവേശിക്കാവൂ. പ്രാണനുള്ള (പോസിറ്റീവായ) ആഹാരമേ കഴിക്കാവൂ. സ്റ്റുഡന്റ്സ് തന്നെയാണ് അവിടെ ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകുന്നതും ടോയ്ലറ്റ് വൃത്തിയാക്കുന്നതും യോഗശാല അടിച്ചുതുടയ്ക്കുന്നതുമെല്ലാം. ഈഗോ ഇല്ലാതാക്കുക കൂടിയാണ് അതിലൂടെ ഉദ്ദേശിക്കുന്നത്.

‘ഞാന്‍ നടിയാണെന്ന് അവിടെ ആര്‍ക്കും അറിയില്ലായിരുന്നു. യോഗ പഠിക്കാന്‍ വന്ന ഹൗസ് വൈഫ് എന്ന രീതിയിലാാണ് ഞാന്‍ ചെന്നത്. ഒപ്പമുണ്ടായിരുന്ന ഒരു മലയാളിക്കുട്ടി എന്നെ തിരിച്ചറിഞ്ഞെങ്കിലും ആരോടും പറയേണ്ടന്ന് ഞാന്‍ വിലക്കി.’ അവിടെ യോഗ പഠിക്കാന്‍ എത്തുന്നവരില്‍ ബഹുഭുരിഭാഗവും വിദേശീയരാണ്. ഹഠയോഗയിലും അഷ്ടാംഗയോഗയിലും ടിടിസി എടുക്കണമെന്നും തെറാപ്പിയോഗ പഠിക്കണമെന്നും സംയുക്തയ്ക്ക് ആഗ്രഹമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*