ജനപ്രിയ കോടതി ജനപ്രിയനൊപ്പം: രാമലീല സര്‍വ്വകാല റിക്കോര്‍ഡിലേക്ക്…..

ലോക സിനിമയെ പോലും വെല്ലുന്ന രംഗങ്ങള്‍ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നടന്‍ ജയില്‍ വാസം തുടരുമ്ബോള്‍, അദ്ദേഹത്തിന്റെ ചിത്രം തിയേറ്ററുകളില്‍ ഒാളം സൃഷ്ടിക്കുന്നു എന്ന അത്യപൂര്‍വ മുഹൂര്‍ത്തം ഇന്ന് വരെ കേരളത്തിന് അന്യമായിരുന്നു.

രാമലീല കൂവി തോല്പിക്കേണ്ട ഒരു സിനിമയല്ല; സമകാലിക പൊളിറ്റിക്കല്‍ ത്രില്ലറിനെ കവച്ചുവെക്കുന്ന ക്ലൈമാക്സ്…. 16 കോടി മുടക്കിയെങ്കില്‍ പത്ത് കോടിയും കൊടുത്തത്….

സിനിമയുടെ വിജയവും, അതിന്റെ സ്വീകാര്യതയെപ്പറ്റിയും ഒട്ടേറെ സംശയങ്ങള്‍ നിലനിന്നിരുന്നു. ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഒരു നടന്റെ ചിത്രം മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന ഭയം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പോലും അലട്ടി. എന്നാല്‍ സിനിമ ഒരു കൂട്ടായ്മയാണെന്നും, ഒരു നടന്‍ ആ കൂട്ടായ്മയുടെ ഭാഗം മാത്രമാണെന്നുള്ള സാമാന്യ യുക്തിയോടെ മലയാളി പ്രേക്ഷകര്‍ ചിന്തിച്ചത് ഈ ആശങ്കകളെ അസ്ഥാനത്താക്കി.

കേരളത്തില്‍ നിന്നും ഉടനീളം മികച്ച പ്രതികരണമാണ് അരുണ്‍ ഗോപി എന്ന സംവിധായകന്റെ കന്നി ചിത്രം രാമലീലയ്ക്ക് ലഭിക്കുന്നത്. ബുക്ക് മൈ ഷോ പോലുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനുകളില്‍ നിന്നും ചിത്രത്തിന് സ്വീകാര്യതയുണ്ടാകും എന്ന സൂചനകളുണ്ടായിരുന്നെങ്കിലും ഇത് പോലെ ജനം സിനിമയെ ഏറ്റെടുത്തത് തികച്ചും അപ്രതീക്ഷിതമായ ഒന്നായിരുന്നു.

നായകനെ ഉയര്‍ത്തിപ്പിടിക്കാതെ കെട്ടുറപ്പുള്ള തിരക്കഥയും, കന്നി ചിത്രമെന്നതിന്റെ പകപ്പ് ഒട്ടും തോന്നിക്കാത്ത സംവിധാനവുമാണ് സിനിമയുടെ വിജയത്തിന് കാരണമെന്ന് പുറത്തിറങ്ങുന്ന പ്രേക്ഷകരില്‍ നിന്നും അഭിപ്രായം ഉയരുമ്ബോള്‍ അത് സാംസ്കാരിക കേരളത്തിന്റെ വിജയമായി വേണം വിലയിരുത്താന്‍.

ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിലകൊള്ളാന്‍ രാമലീല ബഹിഷ്കരിക്കുക എന്ന ആഹ്വാനമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ദിലീപ് നായകനായ ഈ ചിത്രം കണ്ട് കഴിഞ്ഞാല്‍ ആ നടിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തരത്തിലുള്ള വിചിത്ര വാദങ്ങളായിരുന്നു ഇക്കൂട്ടര്‍ മുന്നോട്ട് വെച്ചത്. ഈ ദ്വിമുഖം മലയാളികള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവ് കൂടിയാണ് സിനിമയുടെ വിജയം.

ആരാധകര്‍ സിനിമയെ ആഘോഷമാക്കുകയാണ്. ഫസ്റ്റ്, സെക്കന്റ് ഷോകളോടെ കുടുംബ പ്രേക്ഷകരും ചിത്രം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കണ്ടെവരെല്ലാം പറയുന്നത് ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് രാമലീല എന്ന് തന്നെ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*