Breaking News

ഇന്ന് വിജയദശമി ആദ്യാക്ഷരം നുകര്‍ന്ന് കുട്ടികള്‍ അറിവിന്‍റെ ലോകത്തേക്ക്…!

ഇന്ന്  വിജയദശമി ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് . കളിയും ചിരിയും മാത്രം പരിചിതമായിരുന്ന ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് മലയാളത്തിലെ കുരുന്നുകള്‍ ഇന്ന് ഹരിശ്രീ കുറിക്കും….കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് കുരുന്നുകളാണ് അക്ഷരമധുരം നുണയുന്നത്.  പുലര്‍ച്ചെ രണ്ട് മണി മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 20 പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്.

വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു.   പുഷ്പാലങ്കൃതമായ ദേവി വിഗ്രഹം രാവിലെ തന്നെ ക്ഷേത്ര പ്രദര്‍ശനം നടത്തി. തുടര്‍ന്ന് രഥത്തില്‍ നിന്നും ഭക്തര്‍ക്കായി നാണയം എറിഞ്ഞുകൊടുക്കുന്നയിരുന്നു അടുത്ത ചടങ്ങ്. നാണയം ലഭിക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാകും എന്നതാണ് വിശ്വാസം. കൊല്ലൂരില്‍ രഥാരോഹണ വേളയില്‍ മാത്രം നടക്കുന്ന ചടങ്ങാണിത് .എഴുത്തിനിരുത്താനും മറ്റ് അരങ്ങേറ്റങ്ങള്‍ക്കുമായി വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാത്രി ദേവി ബിംഭം ശുക്ലതീര്‍ത്ഥം വരെ എഴുന്നെള്ളിച്ചു ശ്രീകോവിവിലില്‍ എത്തിക്കുന്നതോടെ കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കും.

കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്‍റെ പുതിയ ഒരു ലോകത്തേക്ക് തിരിക്കുന്നു

കേരളത്തില്‍ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബിയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്ബിലും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.  കല്‍മണ്ഡപത്തില്‍ പാരമ്ബര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി കൊണ്ട് വന്നിട്ടുണ്ട് .

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*