ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് തുടക്കം നാളെ…!

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരക്ക്  നാളെ തുടക്കമാകും. ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്ബരയിലെ ആദ്യ ഏകദിനം നടക്കുന്നത്. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇരുടീമുകളും പരമ്ബരയ്ക്ക് ഇറങ്ങുന്നത്. പരമ്ബര വിജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്തെത്താം. നിലവില്‍ ഇന്ത്യ രണ്ടാമതും ഓസീസ് മൂന്നാം സ്ഥാനത്തുമാണ്. ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്.

 

ലങ്കയെ അവരുടെ നാട്ടില്‍ തകര്‍ത്തതിന്‍റെ  ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 യും അടങ്ങിയ പരമ്പരയില്‍  ഇന്ത്യ സമ്ബൂര്‍ണ വിജയമാണ് കരസ്ഥമാക്കിയത്. ബംഗ്ലാദേശിലെ ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷമാണ് ഓസീസിന്റെ ഇന്ത്യയിലേക്കുള്ള വരവ്. രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്ബര 1-1 എന്ന നിലയില്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഓസീസിനെതിരെ 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

 

 

ഏകദിനത്തില്‍ ഇന്ത്യയും ഓസീസും തുല്യശക്തരാണ്. ഇന്ത്യയില്‍ നേരത്തെ നടന്ന ഏഴ് ഏകദിന പരമ്ബരകളില്‍ നാലിലും ഓസീസാണ് വിജയിച്ചത്. എന്നാല്‍ അവസാനം നടന്ന രണ്ട് പരമ്ബരകളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. 2009 ലാണ് അവസാനമായി ഇന്ത്യ സ്വന്തം മണ്ണില്‍ ഓസീസിനോട് ഏകദിന പരമ്ബരയില്‍ തോറ്റത് (2-4). എന്നാല്‍ 2010-11 ലും (1-0) 2013-14 ലും (3-2) വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

പരമ്ബരയ്ക്ക് മുന്നോടിയായി ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനുമായി നടന്ന സന്നാഹ ഏകദിനത്തില്‍ ഓസീസ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 103 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ഓസീസിന്റെ മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം മത്സരത്തില്‍ ഫോം കണ്ടെത്തി. എന്നാല്‍ മത്സരത്തിനിടെ പരുക്കേറ്റ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സേവനം ആദ്യ മൂന്ന് മത്സരങ്ങളില്‍ ഓസീസിന് നഷ്ടമാകും. ഫിഞ്ചിന് പകരം ഓള്‍റൗണ്ടര്‍ പീറ്റര്‍ ഹാന്‍സ്കോംപിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഉണ്ടാകില്ല. അസുഖബാധിതയായ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ധവാന്‍ വിട്ടുനില്‍ക്കുന്നത്. ധവാന്റെ അഭാവത്തില്‍ രഹാനെയാകും രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*