ധോണിയുടെ പ്രകടനത്തിന് പിന്നില്‍ കോഹ്ലിയെന്ന് മുന്‍ താരം ഗാംഗുലി…!

മുന്‍ താരം സൗരവ് ഗാംഗുലി പറഞ്ഞു.  മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ നിലവിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നില്‍ നായകന്‍ കോഹ്ലിയാണെന്ന്. ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ്  ടീമിലെ സ്ഥാനം സംശയത്തിലായിരുന്ന ധോണിയെ വിശ്വാസത്തിലെടുത്ത കോഹ്ലിയെ മതിയാവോളം അഭിനന്ദിക്കുകയാണ് മുന്‍ ക്യപ്റ്റന്‍ സൗരവ് ഗാംഗുലി.ലങ്കന്‍ പര്യടനത്തിലെ ധോണിയുടെ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തിന്റെ ഫോമിന്റെ മേലില്‍ നിലനിന്നിരുന്ന ആശങ്കയെ ദുരീകരിക്കുകയും ചെയ്തു.

 

 

 

എന്നാല്‍ ഗാംഗുലിയുടെ വിലയിരുത്തല്‍ ഇങ്ങനെ  ധോണിയുടെ ഈ കിടിലന്‍ പ്രകടനത്തിനു പിന്നില്‍ കോഹ്ലിയ്ക്കും പങ്കുണ്ടെന്നാണ്. മോശം ഫോമിലുള്ള താരങ്ങളെ വിശ്വാസത്തിലെടുക്കുന്ന നായകനാണ് കോഹ്ലിയെന്നും ധോണിയുടെ കഴിവില്‍ നായകന് യാതൊരു ആശങ്കയുമില്ലായിരുന്നു എന്നാണ് ഇതില്‍ നിന്നു മനസിലാകുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 83 റണ്ണിന് അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി 281 റണ്‍സിലെത്തിച്ചിരുന്നു. ധോണി സമചിത്തതയോടെയാണ് ബാറ്റു വീശിയതെന്നതും ശ്രദ്ധേയം.

നേരത്തെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്ബരയിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ മുന്‍നായകന്‍ കാഴ്ചവെച്ചത്. ലങ്കന്‍ പര്യടനത്തിനിടെ 100 പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന് ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ധോണി സ്വന്തമാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*