ദിലീപും മഞ്ജുവും ഇന്ന് തിയേറ്ററുകളില്‍ നേര്‍ക്കുനേര്‍.. വിജയം ആര്‍ക്കൊപ്പം എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം…!

മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ ഒരേ ദിവസം ഇറങ്ങുമ്ബോള്‍ മുഴുവന്‍ സിനിമാ പ്രേമികളും വരെ ആവേശത്തോടെയാണ് ആ      വരവിനെ സ്വീകരിക്കുന്നത്.  നടി ആക്രമിക്കപ്പെട്ട കേസില്‍ അഴിക്കുള്ളിലായ ദിലീപിന്റെയും ജനപ്രിയന്റെ മുന്‍ ഭാര്യയും മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറുമായ മഞ്ജു വാര്യരുടേയും സിനിമയാണ് ഇന്ന് ഒരുമിച്ച്‌ റിലീസിനെത്തുന്നത്.

എന്നാല്‍ ഇന്ന് സിനിമാ പ്രേമികള്‍ മാത്രമല്ല, കേരള ജനത മുഴുവന്‍ രണ്ട് സിനിമകള്‍ നേര്‍ക്കുനേര്‍ വരുന്ന വ്യത്യസ്തമായ ഒരു പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

നടന്‍  പ്രതിനായകനായപ്പോള്‍ രാമലീലയുടെ റിലീസ് പല തവണയാണ് നീണ്ടുപോയത്. ജൂലായ് 21ന് റിലീസ് നിശ്ചയിച്ചിരിക്കെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജൂലായ് 10ന് അറസ്റ്റിലായി. ഇതോടെ ചിത്രം പുറത്തിറങ്ങാന്‍ വൈകി. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചിത്രം പ്രേക്ഷകരിലേക്ക് ഇന്ന് എത്തുകയാണ്. ദിലീപിന്‍റെ ജീവിതത്തിലെ സമീപകാല സംഭവങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ട്രെയിലറും പോസ്റ്ററും പാട്ടുമെല്ലാം റിലീസിന് മുമ്ബേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ചില കോണുകളില്‍ നിന്നുയര്‍ന്നെങ്കിലും അതൊന്നും സിനിമയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

കോളനിയില്‍ താമസിക്കുന്ന സുജാതയെന്ന വീട്ടമ്മയുടെ വേഷമാണ് ചിത്രത്തില്‍ മഞ്ജുവിന്. മംമ്ത മോഹന്‍ദാസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.  നവാഗതനായ ഫാന്‍റം പ്രവീണാണ് മഞ്ജുവാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാത സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍ വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.  വിജയം ആര്‍ക്കൊപ്പം എന്നറിയാന്‍ കാത്തിരിക്കാം…

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*