അച്ഛന്‍റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന്‍ ദിലീപിന് അനുമതി..!

നടിയെ ആക്രമിച്ച കേസില്‍ അകത്തായ നടന്‍ ദിലീപിന്  അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍  അനുമതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത് .ബുധനാഴ്ച്ചയാണ് ചടങ്ങ്. ആലുവ മണപ്പുറത്തും വീട്ടിലുമാണ് ചടങ്ങുകള്‍.

ഭാര്യയുമായുള്ള അവിഹിതം; വിനോദ് സന്തോഷിന്‍റെ തലയറുത്ത് ഭാര്യയുടെ മടിയില്‍ തന്നെ വെച്ചു…..

ഹൈക്കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് വീട്ടില്‍ പോകാം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി. സെപ്തംബര്‍ ആറിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകം അനുമതി വേണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അങ്കമാലി കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി അനുമതി കൊടുക്കുകയായിരുന്നു.

അമ്പത് ദിവസത്തിലേറെയായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് സ്വന്തം വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ആണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.  സെപ്തംബര്‍ 6, ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. ഇതില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്. റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം തന്നെ ആയിരുന്നു ദിലീപ് ഇത്തരം ഒരു ആവശ്യവുമായി കോടതിയില്‍ എത്തിയത്. എന്തായാലും കോടതി അത് അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

നാല് മണിക്കൂര്‍ നേരത്തെ പ്രത്യേക അനുമതിയാണ് ദിലീപ് ആവശ്യപ്പെട്ടത്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 11 മണി വരെ ആണ് ചടങ്ങുകള്‍ നടക്കുക എന്നും പറയുന്നു. ജയിലില്‍ ആയതിന് ശേഷം തെളിവെടുപ്പിനും കോടതിയില്‍ ഹാജരാക്കാനും വേണ്ടി മാത്രമാണ് ദിലീപിനെ പുറത്തിറക്കിയിട്ടുള്ളത്. സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇപ്പോള്‍ കോടതിയില്‍ പോലും നേരിട്ട് ഹാജരാക്കുന്നില്ല. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലും ആലുവ മണപ്പുറത്തും ആണ് ശ്രാദ്ധത്തിന്റെ ചടങ്ങുകള്‍. ഇതില്‍ രണ്ടിലും ദിലീപ് പങ്കെടുക്കും എന്ന് ഉറപ്പായി.

ദിലീപിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കനത്ത സുരക്ഷ തന്നെ ഒരുക്കേണ്ടി വരും എന്ന് ഉറപ്പാണ്. ദിലീപ് ആരാധകര്‍ തടിച്ചുകൂടും എന്ന് ഏതാണ്ട് ഉറപ്പിക്കാം. അവരുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നാണ് അറിയേണ്ടത്. ജയിലില്‍ അടയ്ക്കപ്പെട്ടതിന് ശേഷം ദിലീപ് ഇതുവരെ ഭാര്യയായ കാവ്യ മാധവനെയോ മകള്‍ മീനാക്ഷിയേയോ നേരിട്ട് കണ്ടിട്ടില്ല. ഇവരെ കാണാനുള്ള അവസരും കൂടിയാണ് ഇപ്പോള്‍ ഒത്തുവന്നിരിക്കുന്നത്.

എന്തായാലും ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി നീട്ടിയിട്ടുണ്ട്. സെപ്തംബര്‍ 16 വരെയാണ് നീട്ടിയിട്ടുള്ളത്. ദിലീപിന് വീട്ടിലെത്താനുളള വഴി തുറക്കുമ്പോള്‍ മറ്റൊരു രീതിയില്‍ കാവ്യ മാധവന്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കാവ്യയുടെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ സുനില്‍ കുമാര്‍ എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*