ദിലീപിന്‍റെ രാമലീല ആദ്യദിനത്തില്‍ ആദ്യത്തെ ഷോ തന്നെ കാണും; ലിബര്‍ട്ടി ബഷീര്‍; കാണുന്നതിനു പിന്നില്‍…..

ആരോപണങ്ങളെ തള്ളി ലിബര്‍ട്ടി ബഷീര്‍. അടുത്തിടെയാണ് മലബാര്‍ മേഖലയില്‍ രാമലീല റിലീസ് ചെയ്യുന്നത് തടയാന്‍ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

അന്വേഷണ സംഘത്തെ പൊളിച്ചടുക്കി ദിലീപിന്‍റെ വാദം; സുനി പോലീസിന്‍റെ ദൈവം…

ഇതിന്റെ ഭാഗമായ് മലബാറിലെ പ്രമുഖ തിയറ്റര്‍ ഉടമകളെ സ്വാധീനിച്ച്‌ രാമലീലയ്ക്ക് ഡേറ്റ് നല്‍കരുതെന്നും, കളിച്ചാല്‍ തീയറ്റര്‍ തല്ലി തകര്‍ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു വാര്‍ത്ത. ദിലീപിന്റെ ഫാന്‍സ് പേജിലും ഇതുസംബന്ധിച്ച്‌ കുറിപ്പ് വരുകയുണ്ടായി. എന്നാല്‍ ഇങ്ങനെയൊരു ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത്.

തന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ രാമലീല പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യം വളരെ നേരത്തെ തന്നെ ദിലീപിനോടും അരുണ്‍ ഗോപിയോടും പറഞ്ഞിട്ടുള്ളതാണെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. ചിത്രം ആദ്യദിവസം തന്നെ കാണുമെന്നും സിനിമ എന്നത് ഒരു വ്യക്തിയുടെ അല്ല കൂട്ടായ്മയുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനോടുള്ള പകയുടെയോ അമര്‍ഷത്തിന്റെയോ പേരില്‍ രാമലീല കാണില്ല എന്നത് നൂറുശതമാനം തെറ്റാണെന്നും സിനിമയ്ക്ക് ദോഷം ചെയ്യുകയേ ഒള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

‘മലയാളസിനിമയിലെ ഒരാള്‍ പോലും ഈ സിനിമയ്ക്ക് എതിരെ നില്‍ക്കരുത് എന്ന അഭിപ്രായമാണ് തനിക്കുള്ളത്. ഏതോ ഒറ്റപ്പെട്ട ഒരാള്‍ മാത്രമാണ് ഈ സിനിമയ്ക്കെതിരെ ശബദം ഉയര്‍ത്തിയത്. പത്തു പതിനഞ്ച് വര്‍ഷം കഷ്ടപ്പെട്ട് സിനിമയില്‍ നിന്ന് അരുണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രാമലീല. അരുണിന്റെ മാത്രമല്ല ഒരുകൂട്ടം ആളുകളുടെ കഷ്ടപ്പാടും സ്വപ്നവുമൊക്കെ ഈ സിനിമയിലുണ്ട്. കുറേക്കാലമായി സിനിമയില്‍ നിന്നു ചോറുണ്ണുന്നു. അതിനെ തള്ളിക്കളയരുത്. സിനിമയ്ക്ക് പ്രോത്സാഹനം കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇവിടെയുള്ള മറ്റുതിയറ്റര്‍ ഉടമകളോടും ഈ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പടത്തിന് ഒരു വിധിയുണ്ട്. ദിലീപ് ജയിലില്‍ കിടന്നാലും പുറത്തിറങ്ങിയാലും സിനിമ നല്ലതാണെങ്കില്‍ വിജയിക്കും മോശമാണെങ്കില്‍ പരാജയപ്പെടും.’- ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*