ദിലീപിന്‍റെ ജീവിതം പുസ്തകമാക്കുന്നു പുസ്തകത്തില്‍ ജീവിതവും ഉള്‍പ്പെടുത്തും സലിം ഇന്ത്യ…!

ജനപ്രിയ നായകന്‍  ദിലീപിന്‍റെ  ജീവിതം ഇക്കഴിഞ്ഞ കുറെ  നാളുകളിയി ഒരു പുസ്തകമിറക്കാന്‍ പാകത്തിലുള്ള സംഭവങ്ങള്‍ തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. അങ്ങനെ ദിലീപിന്‍റെ  ജീവിതം പുസ്തകമാക്കാനൊരുങ്ങി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. 2017 ജൂണ്‍ 28-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.15വരെ 13 മണിക്കൂര്‍ നേരം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്ത സംഭവം മുതലുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച പ്രധാന മുഹൂര്‍ത്തങ്ങളെല്ലാം പുസ്തകത്തില്‍ ചേര്‍ക്കുമെന്നും സലിം ഇന്ത്യ പറയുന്നു. കൂടാതെ ദിലീപിന്റെ ജയില്‍ ജീവിതവും രണ്ടു മണിക്കൂര്‍ നേരത്തെ ശ്രാദ്ധവും വൈകാരിക സന്ദര്‍ഭങ്ങളുമെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നും സലിം ഇന്ത്യ അവകാശപ്പെടുന്നു. ദിലീപ് കേസില്‍ അകപ്പെട്ടപ്പോള്‍ പിന്നില്‍ നിന്നു കുത്തുകയും തേജോവധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയവരുമായ എല്ലാവരെയും പുസ്തകത്തിലൂടെ വെളിയില്‍ കൊണ്ടുവരുമെന്നും, കേസിന്റെ നാള്‍വഴികള്‍ കൃത്യമായി അടയാളപ്പെടുത്തുമെന്നും ഇതിനായി കോടതിരേഖകള്‍ പ്രയോജനപ്പെടുത്തുമെന്നും കഥാകാരന്‍ പറയുന്നു.

ദിലീപിന്റെ മനുഷ്യാവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ തടവിലിട്ട് കൃത്രിമമായി തെളിവുണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി സലിം ഇന്ത്യ കേരളാ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു. ദിലീപിന്റെ ഡി സിനിമാസ് തുറക്കും വരെ സമരം എന്നു പ്രഖ്യാപിച്ചു കൊണ്ട് സലിം ഇന്ത്യ നടത്തിയ ശയനപ്രദക്ഷിണവും നിരാഹാരസമരവും ഒട്ടേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*