Breaking News

ദിലീപിനോട് ഹൈക്കോടതി. ജാമ്യാപേക്ഷയുമായി എന്തിന് വീണ്ടും വന്നു..!

മുന്‍പ് രണ്ടു തവണ ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ പി. തോമസിന്‍റെ ബെഞ്ചില്‍ തന്നെയാണ് ഹര്‍ജി വീണ്ടും എത്തിയിരിക്കുന്നത്. മുന്‍പ് രണ്ടു തവണയും ജാമ്യം നിഷേധിക്കാന്‍ കാരണമായ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഇതിന് മാറ്റം വന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം മുന്നോട്ടുപോവുകയാണ്. ആകെയുണ്ടായ മാറ്റം ദിലീപിന്‍റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി നീട്ടി എന്നത് മാത്രമാണ്. ഈ സാഹചര്യം നിലനില്‍ക്കുന്പോള്‍ വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നു എന്ന സുപ്രധാന ചോദ്യമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചത്.

അഞ്ചാമതും അവസാന പ്രതീക്ഷ എന്ന നിലയ്ക്ക്  ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ദിലീപിന് ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ തിരിച്ചടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വീണ്ടും എന്തിന് വന്നുവെന്ന് ദിലീപിന്‍റെ അഭിഭാഷകരോട് ചോദിച്ചു.

ദിലീപിന്‍റെ ജാമ്യഹര്‍ജി സ്വീകരിച്ച കോടതി 26ന് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കാന്‍ കോടതി സമയം അനുവദിക്കുകയായിരുന്നു. 26ന് നിലപാട് അറിയിക്കാനാണ് പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ പരിഗണനയില്‍ വരുന്നുണ്ട്. ഈ ഹര്‍ജി കോടതി 25ന് പരിഗണിക്കുന്നുണ്ട്.

മുന്‍ഭാര്യ മഞ്ജുവാര്യര്‍ക്ക് എഡിജിപി ബി.സന്ധ്യയുമായുള്ള അടുത്ത ബന്ധത്തെ ദിലീപ്  അഞ്ചാം തവണത്തെ  ജാമ്യ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം സന്ധ്യയുടെ മേല്‍നോട്ടത്തിലാണ് മുന്നോട്ടുപോകുന്നത്. കൊടുംകുറ്റവാളിയായ പള്‍സര്‍ സുനി തനിക്കെതിരേ നല്‍കിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ട്. പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത് പോലെ താന്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*