ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി വീണ്ടും തള്ളി…!

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി വീണ്ടും തള്ളി. ഇത് നാലാംതവണയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. നേരത്തെ അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടിയെത്തിയത്.

കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാട് അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.

നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു പോലീസ് ഉന്നയിച്ചതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍ 65 ദിവസങ്ങളായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കു ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഇരയുടെ അഭിമാനം സംരക്ഷിക്കുന്നതിനും പ്രോസിക്യൂഷന്‍റെ  കൈവശമുള്ള രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്താകാതിരിക്കാനും അടച്ചിട്ട മുറിയിലാണു കേസ്സിന്‍റെ  വാദം നടന്നത്. ഒന്നര മണിക്കൂറോളം ഹര്‍ജിയില്‍ വാദം നീണ്ടു. ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി, വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ സുപ്രീംകോടതിയിലെ ഒരു അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ കുറച്ചുനേരം തങ്ങിയ ശേഷം മടങ്ങിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*