ധോണിയുടെ ആ റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്ലി ഇതാ മുന്നില്‍…!

ഇന്ത്യയുടെ   മുന്‍   ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിന്റെയും റെക്കോര്‍ഡ് പഴങ്കഥയാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി  മുന്നില്‍ . ക്യാപ്റ്റനായിരിക്കേ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്നയാള്‍ എന്ന റെക്കോര്‍ഡാണ് കൊഹ്ലി സ്വന്തം പേരിലാക്കിയത്. ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിലായിരുന്നു കോഹ്ലിയുടെ ഈ നേട്ടം.

 

41 മത്സരങ്ങളില്‍ നിന്നും ഡിവില്ലിയേഴ്സും 48 മത്സരങ്ങള്‍ നിന്ന് ധോണിയും 2000 റണ്‍സ് നേടിയപ്പോള്‍ കേവലം 36 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലിയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും ജയിച്ച ഇന്ത്യ നാലാം മത്സരത്തില്‍ 21 റണ്‍സിന് പരാജയപ്പെട്ടു. ഓസീസ് ഉയര്‍ത്തിയ 334 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ടീമിന് മറികടക്കാനായില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*