ഭാര്യയുമായുള്ള അവിഹിതം; വിനോദ് സന്തോഷിന്‍റെ തലയറുത്ത് ഭാര്യയുടെ മടിയില്‍തന്നെവെച്ചു…..

അവിഹിത ബന്ധത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ക്രൂരമായിട്ടാണെന്ന് പോലീസ്. കഴിഞ്ഞദിവസം പയ്യപ്പാടി മലകുന്നം പുന്നാപറമ്ബില്‍ സന്തോഷിനെ (40) കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വേര്‍പെടുത്തിയശേഷം ഉപേക്ഷിക്കുകയായിരുന്നു.

വളര്‍ത്തുമകള്‍ ഹണിപ്രീത്തിനെ ജയിലില്‍ തന്‍റെ കൂടെ നിര്‍ത്തണം എന്ന് വീണ്ടും ആള്‍ ദൈവം ഗുര്‍മീത്..

സംഭവത്തില് പ്രതി കമ്മല്‍ വിനോദിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന സന്തോഷിനെ വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്.

കൊലനടത്തിയ ശേഷം സന്തോഷിന്റെ തല അറുത്ത് വിനോദ് ഭാര്യ കുഞ്ഞുമോളുടെ മടിയില്‍ വച്ചുകൊടുത്തു. തുടര്‍ന്ന് സന്തോഷിന്റെ മൃതദേഹത്തില്‍ നിന്ന് വൃഷ്ണം മുറിച്ചെടുത്ത് പട്ടിക്ക് ഇട്ടുകൊടുത്തു. കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിനോദിന്റെ ക്രൂര മുഖം മറനീക്കി പുറത്തുവന്നത്. ഒരു തുള്ളി മദ്യം പോലും കഴിക്കാതെയായിരുന്നു വിനോദ് അതിക്രൂരമായി സന്തോഷിനെ കൊന്നതും ഇങ്ങനെയോക്കെ പെരുമാറിയതും.

കഴിഞ്ഞ 23 ന് രാത്രിയിലാണ് മീനടത്തെ തന്റെ വീട്ടില്‍ വച്ച്‌ കമ്മല്‍ വിനോദ് ഭാര്യയുടെ കാമുകനായ സന്തോഷിനെ കൊലപ്പെടുത്തിയത്. വിനോദിന്റെ നിര്‍ദേശം അനുസരിച്ച്‌ ഭാര്യ കുഞ്ഞുമോള്‍ സന്തോഷിനെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നു സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. സന്തോഷിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കുമ്ബോഴെല്ലാം ഭാര്യ കുഞ്ഞുമോളും വിനോദിനൊപ്പമുണ്ടായിരുന്നു. കുഞ്ഞുമോള്‍ കരയുമ്ബോഴെല്ലാം വിനോദ് ഭീഷണിപ്പെടുത്തുകയായിരുന്നു.

മൃതദേഹം അറത്തു കഷണങ്ങളാക്കിയ ശേഷം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ, തലയടങ്ങിയ പ്ലാസ്റ്റിക് കവര്‍ കുഞ്ഞുമോളുടെ മടിയിലേക്ക് വച്ചു കൊടുത്ത ശേഷം സന്തോഷിന്റെ തലയില്‍ ചുംബിക്കാന്‍ പറയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് വഴിയരികില്‍ നിന്ന് തെരുവുനായ്ക്കള്‍ക്കു മുന്നിലേയ്ക്കു സന്തോഷിന്റെ വൃഷ്ണങ്ങള്‍ എറിഞ്ഞു കൊടുത്തതെന്നും വിനോദ് പൊലീസില്‍ മൊഴിനല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*