അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ അടച്ചിട്ട മുറിയില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷാ വാദം തുടരുന്നു…!

നടി  ആക്രമിക്കപ്പെട്ട  കേസില്‍ റിമാന്‍ഡിലായ ദിലീപിന്‍റെ  ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വാദം തുടരുകയാണ്. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്.

നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയിലെത്തുന്നത്. ആലുവാ കോടതിയില്‍ തന്നെയായിരുന്നു ആദ്യമായി ജാമ്യാപേക്ഷ ദിലീപ് നല്കിയത്. ഇതു തള്ളിയതിനെ തുടര്‍ന്നാണ് രണ്ടു തവണ ഹൈക്കോടതിയെയും സമീപിച്ചു ്. ആദ്യ രണ്ടു തവണയും അഡ്വ. രാംകുമാറായിരുന്നു ദിലീപിന്റെ വക്കീല്‍. അഡ്വ. രാമന്‍പി്ള്ള കേസ് ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് കീഴ്കോടതിയില്‍ ജാമ്യാപേക്ഷ എത്തുതന്നത്.

 60 ദിവസം ജയില്‍വാസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിനു പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ലെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കും. ആലുവ പൊലീസ് ക്ലബില്‍ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിര്‍ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യംചെയ്യലിനു തയാറാണെന്ന് അറിയിച്ചു. എന്നാല്‍, വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. അതേസമയം ദിലീപി്ന്റെ ഭാര്യ കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*