ആലുവ പൊലീസ് ക്ലബ്ബിലെത്താന്‍ ദിലീപിന്‍റെ ഭാര്യയ്ക്ക് നോട്ടീസ്; നടിയുടെ അറസ്റ്റിന് ബെഹ്റയുടെ അനുമതി; പള്‍സര്‍ കുടുക്കിയതെന്ന വാദത്തില്‍ ഉറച്ച്‌ കാവ്യയും കുടുംബവും.!

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്ന് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

സഹതാരത്തോടൊപ്പം കിടക്ക പങ്കിട്ടാല്‍ എല്ലാം ശെരിയാകും; ഞെട്ടിപ്പിക്കുന്ന അഞ്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ..

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. ്‌അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.

കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയാണ്. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്നാല്‍ കാവ്യ ഗൂഢാലോചനയില്‍ പങ്കെടുത്തില്ല. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം പള്‍സറിനെ സഹായിക്കുകയായിരുന്നു. പൊലീസ് പള്‍സറിനെ പിടികൂടാന്‍ ശ്രമിക്കുമ്ബോഴായിരുന്നു ഇത്. ഈ സാഹചര്യമാണ് കാവ്യയെ കേസില്‍ കടുക്കുന്നത്. കാവ്യയ്ക്കെതിരായ തെളിവുകള്‍ പൊലീസ് അന്തിമ വിശകലനത്തിന് വിധേയമാക്കുകയാണ്.

സംശയം തോന്നിയ ആദ്യം മുതല്‍ തന്നെ കാവ്യയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. കാവ്യയുടെ ഡ്രൈവറായി സുനി പോയിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ അന്വേഷണത്തിലാണ് വ്യക്തമായത്.

കൂടാതെ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം കാവ്യ ആദ്യ ചോദ്യം ചെയ്യലില്‍ നിരസിക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് മുമ്ബില്‍ നടി പതറിപോയിരുന്നു. ഇതോടെയാണ് ദിലീപിനെതിരെ നിര്‍ണ്ണായക മൊഴികള്‍ പൊലീസിന് കാവ്യയില്‍ നിന്ന് ലഭിച്ചത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പള്‍സര്‍ കാവ്യയാണ് മാഡമെന്ന് തുറന്നു പറഞ്ഞത്.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാവ്യ നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ സുനിയുടെ വെളിപ്പെടുത്തല്‍ കേട്ട് കാവ്യ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ തേടി. അറസ്റ്റ് ഭയന്ന് കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നു. ഇത്തരത്തില്‍ കള്ളക്കളികള്‍ക്ക് മുതിരരുതെന്ന സൂചന പൊലീസ് കാവ്യയ്ക്ക് നല്‍കിയിട്ടുണ്ട്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേസില്‍ കാവ്യ പ്രതിയാകും. എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്താതെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനും വിട്ടയ്ക്കാനുമാണ് തീരുമാനം. കാവ്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

അതിനിടെ തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കാവ്യയുടെ കുടുംബം. തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കുമോ എന്ന് കാവ്യയുടെ കുടുംബം ചോദിക്കുന്നു. പള്‍സര്‍ സുനിയുമായി ഒരു ബന്ധവുമില്ല. തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി ഡ്രൈവറായി വന്നിട്ടില്ലെന്നും കാവ്യയുടെ കുടുംബം തറപ്പിച്ച്‌ പറയുന്നു. ഓര്‍മ്മയില്‍ പോലും ഇങ്ങനെ ഒരാളില്ല. സ്ഥിരം ഡ്രൈവര്‍ അവധിയില്‍ പോകുമ്ബോള്‍ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ വരാറുണ്ട്. എന്നാല്‍ അവരുടെ ജാതകം വാങ്ങി വയ്ക്കാനാകില്ലല്ലോ എന്നും കാവ്യയുടെ കുടുംബ സുഹൃത്ത് പറയുന്നു. എന്നാല്‍ പൊലീസ് ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല.

ഒന്നോ രണ്ടോ ദിവസത്തേക്കായി പല ഡ്രൈവര്‍മാരും വന്നിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനി വന്നതായി ഓര്‍മ്മയില്ല. ഇപ്പോഴത്തെ ഡ്രൈവര്‍ രണ്ട് വര്‍ഷമായി കാവ്യയുടെ കൂടെ ജോലി ചെയ്യുന്നു. ഇയാളുടെ കാലത്ത് താല്‍ക്കാലിക ഡ്രൈവര്‍ വന്നിട്ടില്ല.

ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നിരുന്നുവെന്നെ പൊലീസിന്റെ വാദവും കാവ്യയുടെ കുടുംബം തള്ളി. ഹാര്‍ഡ് ഡിസ്ക് ചോദിച്ചപ്പോള്‍ സന്തോഷത്തോടെയാണ് കൊടുത്തത്. അത് ഒന്നു മറയ്ക്കാനില്ലാത്തതുകൊണ്ടാണെന്നും കാവ്യയുടെ കുടുംബം.

സിനിമാ രംഗത്ത് സ്ഥിരം ഡ്രൈവര്‍ അവധിയില്‍ പോയാല്‍ താല്‍ക്കാലിക ഡ്രൈവറെ ഏര്‍പ്പാട് ചെയ്യുന്ന പതിവുണ്ട്. ഇക്കാര്യം അറിയാവുന്ന പള്‍സര്‍ സുനി അത് വച്ച്‌ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും കാവ്യയുടെ കുടുംബം പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*