വിവാഹശേഷമുള്ള ദിലീപിന്‍റെ ആദ്യ ഓണം ജയിലിലാകുമോ..?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ പുനര്‍ വിവാഹശേഷമുള്ള ആദ്യ ഓണം ജയിലിലാകുമോ?. കഴിഞ്ഞ നവംബറിലാണ് സിനിമാലോകത്തെ മുഴുവന്‍ ഞെട്ടിച്ച്‌ ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്യുന്നത്.

ഇന്ത്യയോട് മുട്ടാന്‍ ആയിട്ടില്ല മക്കളെ; ഇത് ഇന്ത്യന്‍ ആര്‍മി ഡാ….! ദോക്​ലാമില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക്​ തയാറാണെന്ന്​ ചൈന..

ആദ്യ ഓണം കാവ്യയ്ക്കും മകള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ പറ്റുമോ എന്നത് ഇന്നത്തെ ഹൈക്കോടതി വിധിയെ ആശ്രയിച്ചിരിക്കും.

നടിയെ ആക്രമിച്ചക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നാണ് വിധി പറയുന്നത്. അറസ്റ്റിലായി 50 ദിവസം പിന്നിടുമ്ബോഴാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിണ്ടും ഉത്തരവുണ്ടാകുന്നത്. രാവിലെ 10.15ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ജാമ്യം കിട്ടിയാല്‍ അറസ്റ്റിലായതിന്റെ അമ്ബതാം ദിവസം പുറത്തിറങ്ങാം. അല്ലെങ്കില്‍ തടവുകാരനായി ആലുവ സബ് ജയിലില്‍ ഇനിയും ആഴ്ചകള്‍ തുടരേണ്ടി വരും.രണ്ടാഴ്ചയ്ക്കുള്ളില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്.

ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പോലീസ് റജിസ്റ്റര്‍ ചെയ്തതു കള്ളക്കേസ് ആണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദമുണ്ടായി. ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പുതിയ വാദം.

ജാമ്യം തള്ളുകയും കുറ്റപത്രം വേഗം സമര്‍പ്പിക്കുകയും ചെയ്താല്‍ ജയിലില്‍ കിടന്നുകൊണ്ട് ദിലീപിന് വിചാരണ നേരിടേണ്ടിവരും. ജാമ്യം കിട്ടിയാല്‍ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസുത്രണം ചെയ്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*