Breaking News

വിവാദ ഉത്തരവ് പിന്‍വലിച്ചു: അയ്യങ്കാളി ദിനത്തിലെ അവധി തുടരും…!

അയ്യങ്കാളി ജയന്തി ദിനമായ ആഗസ്റ്റ് 28ന് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു.

മോദിയുടെ വാദം ശരിയല്ല: ശശി തരൂര്‍..രൂക്ഷവിമര്‍ശനവുമായി….

മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്റിനായി ടി.സി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്നാണ്​ പുതിയ നിര്‍ദേശം. അയ്യങ്കാളി ജയന്തിയിലെ അവധി റദ്ദാക്കിയതില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

മെ​ഡി​ക്ക​ല്‍/ ഡെന്റ​ല്‍ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്​​​മെന്റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ര്‍ത്ഥി​ക​ള്‍​ക്ക്​ വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും മ​റ്റ് രേ​ഖ​ക​ളും അ​നു​വ​ദി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​വ​ധി റ​ദ്ദാ​ക്കു​ന്ന​ത് എ​ന്നായിരുന്നു​ നേരത്തെയിറങ്ങിയ ഉത്തരവില്‍ പറഞ്ഞിരുന്നത്​. എന്നാല്‍ ഇക്കാര്യത്തിന്​ കോ​ള​ജ്​ ഒാ​ഫീസു​ക​ള്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മ​തി​യെ​ന്നി​രി​ക്കെ​, ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ അ​വ​ധി ഒ​ന്ന​ട​ങ്കം റ​ദ്ദാ​ക്കി​യ​ തീരുമാനം വിവാദമാകുകയും തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയുമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*