വിരട്ടല്‍ വേണ്ട ; പാക്‌ വിഷയത്തില്‍ ട്രുംപും ചൈനയും ഇടയുന്നു…

പാകിസ്ഥനെതിരായ ട്രുംപിന്റെ രൂക്ഷമായ പ്രതികരനതിനു പിന്നാലെ പാകിസ്ഥാനെ പിന്തുണച്ചു ചൈന രംഗത്തെത്തി.  ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന വിഷയത്തില്‍ അമേരിക്കന്‍ വിമര്‍ശനമേറ്റ് വാങ്ങിയ പാകിസ്ഥാന് പിന്തുണയുമായി ചൈന . അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ തള്ളിയ ചൈനീസ് വിദേശകാര്യ വക്താവ് ഗുവാ ചുന്‍യിംഗ് ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഈ പോരാട്ടത്തില്‍ പാകിസ്ഥാന്റെ ത്യാഗങ്ങളും സംഭാവനകളും വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഭീകരരെ സംരക്ഷിക്കുന്ന നിലപാട് പാകിസ്ഥാന്‍ തുടര്‍ന്നാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നത് ആശങ്കാജനകമാണ്. എല്ലാക്കാലവും ഇതിനോട് മൗനം പാലിക്കാനാവില്ല. ഭീകരരെ സംരക്ഷിക്കുന്ന നടപടി തുടര്‍ന്നാല്‍ നഷ്ടമുണ്ടാവുക പാകിസ്ഥാന് മാത്രമായിരിക്കും. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ സമാധാനശ്രമങ്ങളില്‍ പങ്കാളിയായാല്‍ പാകിസ്ഥാന് ഏറെ നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നതായും അഫ്ഗാനിസ്ഥാനിലെയും ദക്ഷിണേഷ്യയിലെയും യു.എസ് സൈനികനയം പ്രഖ്യാപിക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്നും ചൈന  ആവശ്യപ്പെട്ടു. ഈ പോരാട്ടത്തിലും ലോക സമാധാനം സംരക്ഷിക്കുന്നതിനും പാകിസ്ഥാനും അമേരിക്കയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നത്. നിലവിലെ അമേരിക്കന്‍ നയങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടുന്ന മേഖലയുടെ സുരക്ഷയെയും വികസനത്തെയും സംരക്ഷിക്കുന്നതാകട്ടെയെന്നും അവര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*