തരംഗമായി ജിയോ; ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കിംഗ് ചെയ്തവരുടെ എണ്ണം….

പ്രീ ബുക്കിംങ് ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്ക് ചെയ്യപ്പെട്ടത് 30 ലക്ഷം ഫോണുകള്‍. ജിയോയുടെ പുതിയ ഫോണ്‍ വിപണി കീഴടക്കുമെന്ന കാര്യം ഇതോടെ ഉറപ്പായി. ആദ്യ ദിവസത്തെ കണക്കെടുക്കുമ്ബോള്‍ ഇതിനേക്കാള്‍ ഇരട്ടിയായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

യേശു ക്രിസ്തു എന്താ സ്ത്രീ വിരുദ്ധനോ? ജനിച്ച്‌ വീണ പെണ്‍കുഞ്ഞിന് പോലും പള്ളിയില്‍ അയിത്തം കല്‍പ്പിക്കുന്നതെന്തിന്? യാക്കോബായ വിശ്വാസത്തില്‍ ജനിച്ച നിജുവിന് പറയാനുണ്ട്

റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍, ജിയോ വെബ്സൈറ്റ്, മൈ ജിയോ ആപ്പ് എന്നിവയിലൂടെയാണ് പ്രീം വ്യാഴാഴ്ച വൈകിട്ട് 5.30ന് പ്രീ ബുക്കിംഗ് ആരംഭിച്ചത്. അതേസമയം ബുക്കിംങ് സമയത്ത് വെബ്സൈറ്റില്‍ ഇടയ്ക്ക് തടസം നേരിടുന്നതും ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് ശ്രഷ്ടിക്കുന്നുണ്ട്. മൈ ജിയോ ആപ്പിലും ബുക്കിംങ് ശരിയായി നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ഈ വിഷയത്തില്‍ റിലയന്‍സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തുടക്കത്തില്‍ ഫോണിന്റെ വിതരണ പ്രക്രിയയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. താമസിയാതെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ കൂടുതല്‍ ജിയോഫോണുകള്‍ ലഭ്യമാക്കും. ഒരാഴ്ചയില്‍ 50 ലക്ഷം ജിയോഫോണുകള്‍ ആളുകള്‍ക്ക് ലഭ്യമാക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*