സ്വകാര്യ സ്ഥാപനങ്ങളില്‍ യുഎഇ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു..!

യു.എ.ഇയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഈ വര്‍ഷം മൂന്നു ദിവസം ശമ്ബളത്തോടെയുള്ള പെരുന്നാളവധി നല്‍കാന്‍ തീരുമാനം. ബലി പെരുന്നാള്‍ പ്രമാണിച്ച്‌ ആഗസ്ത് 31 വ്യാഴാഴ്ച മുതല്‍ സപ്തംബര്‍ രണ്ട് ശനിയാഴ്ച വരെയായിരിക്കും അവധി. ഹ്യൂമണ്‍ റിസോഴ്സസ് ആന്റ് എമിററ്റൈസേഷന്‍ മന്ത്രാലയമാണ് ഈ നിര്‍ദേശം നല്‍കിയത്.

ഡി സിനിമാസ് വിഷയം; ദിലീപിന് ജില്ലാ കലക്ടറുടെ പുതിയ നിര്‍ദേശം..! സെപ്തംബര്‍ 14ന് മുന്‍പ്..

ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയതായി മന്ത്രി സഖര്‍ ബിന്‍ ഗുബാഷ് സഈദ് ഗുബാഷ് പറഞ്ഞു. ഇതുപ്രകാരം പെരുന്നാള്‍ ദിനത്തിനു പുറമെ അതിന്റെ തലേന്നും പിറ്റേന്നും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കും.

തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട 1980ലെ എട്ടാം നമ്ബര്‍ ഫെഡറല്‍ നിയമത്തിലെ 74ാം അനുച്ഛേദപ്രകാരമാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. യു.എ.ഇയിലെ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹജ്ജ് പെരുന്നാള്‍ അവധി യുഎഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമണ്‍ റിസോഴ്സസ് നാലു ദിവസമായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആഗസ്ത് 31 വ്യാഴാഴ്ച ആരംഭിക്കുന്ന അവധി സെപ്തംബര്‍ 3 ഞായറാഴ്ച വരെ നീണ്ടു നില്‍ക്കും.

ഈ ആഘോഷ വേളയില്‍ യു.എ.ഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സുപ്രിം കൗണ്‍സില്‍ അംഗങ്ങള്‍, എമിറേറ്റ്സ് ഭരണാധികാരികള്‍, യു.എ.ഇയിലെ ജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരുന്നതായും മന്ത്രി സഖര്‍ ബിന്‍ ഗുബാഷ് സഈദ് ഗുബാഷ് അറിയിച്ചു. ഹജ്ജ് തീര്‍ഥാടനത്തിന് ആതിഥ്യമരുളുന്ന സൗദി അറേബ്യയില്‍ 16 ദിവസമാണ് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*