സസ്പെന്‍സിന്‍റെ അവസാനത്തിലേക്ക്; മാഡം ഇതാണ്…!!

കേരളക്കരയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലെ ദുരൂഹസാന്നിധ്യമാണ് മാഡം. കേസിന്റെ തുടക്കം മുതല്‍ ഈ മാഡം പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്. മാഡം ആരെന്നത് സംബന്ധിച്ച്‌ പല കഥകളും ഊഹാപോഹങ്ങളും പരക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മാഡം സിനിമാ നടി ആണെന്നും പതിനാറാം തിയ്യതി വെളിപ്പെടുത്തും എന്നുമുള്ള സുനിയുടെ വാക്കുകള്‍ വീണ്ടും ദുരൂഹത ഉയര്‍ത്തി. സുനിയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് കൊണ്ടുവന്നു. സുനി കോടതിയില്‍ മാഡം ആരെന്ന് വെളിപ്പെടുത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശേഷം സംഭവിച്ചത് ഇതാണ്.

ബ്ലൂ വെയില്‍ ഗെയിം കളിച്ച്‌ മരണം വരിച്ച വിദ്യാര്‍ഥിയുടെ അവസാന വാക്കുകള്‍ ഇങ്ങനെ.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന്റെ നീക്കങ്ങളെല്ലാം അതിവിദഗ്ദമായിട്ടായിരുന്നു. മാഡം ആരെന്നത് സുനി വെളിപ്പെടുത്തുകയാണെങ്കില്‍ അത് കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് പോലീസിന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ പോലീസ് സുനിയുടെ വിദ്യ പൊളിക്കുകയും ചെയ്തു. അങ്കമാലി കോടതിയില്‍ മാഡം ആരെന്ന് വെളിപ്പെടുത്തു എന്നാണ് സുനി പറഞ്ഞത്. എന്നാല്‍ അതിനുള്ള അവസരം പോലീസ് നല്‍കിയില്ല. സുനിയെ കോടതിയില്‍ ഹാജരാക്കാതെ തന്നെ റിമാന്‍ഡ് നീട്ടാനുള്ള ഉത്തരവ് പോലീസ് നേടി.

ഇതോടെ മാഡത്തിന്റെ പേര് കോടതിയില്‍ വെളിപ്പെടുത്താനുള്ള സുനിയുടെ നീക്കം പൊളിഞ്ഞു. ഈ മാസം മുപ്പത് വരെയാണ് അങ്കമാലി കോടതി സുനിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ വാര്‍ത്ത കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരും സിനിമാ ലോകവും ഒരുപോലെ നിരാശരായി. പല നടിമാരുടേയും പേരുകള്‍ മാഡം എന്ന രീതിയില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ക്കൊന്നും ശ്വാസം വിടാന്‍ നേരമായിട്ടില്ല എന്ന് സാരം. പള്‍സര്‍ സുനി ആരുടെ പേരായിരിക്കും പറയുക എന്ന അനിശ്ചി തത്ത്വമാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നിലനില്‍ക്കുന്നത്. ഇന്നതിന് അവസാനമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അതുണ്ടായില്ല. മാഡം ഒരു സസ്പെന്‍സ് ആയിത്തന്നെ തുടരുകയാണ്.

അതേസമയം മാഡം ഉണ്ടെന്നുള്ള വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി. മാഡത്തിന്റെ കാര്യത്തില്‍ താന്‍ പറഞ്ഞ് പറ്റിക്കുകയല്ലെന്നും എല്ലാം അങ്കമാലി കോടതിയില്‍ പറയും എന്ന് തന്നെയാണ് വീണ്ടും സുനി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*