സുരേഷ്ഗോപി എംപിയുടെ പുണ്യപ്രവര്‍ത്തി; ജപ്തിയില്‍ നിന്ന് മോചനം കിട്ടിയത് രണ്ടു കുടുംബങ്ങള്‍ക്ക്…..

സുരേഷ്ഗോപി എംപിയുടെ പുണ്യപ്രവര്‍ത്തി രണ്ടു കുടുംബങ്ങള്‍ക്ക് ജപ്തിയില്‍ നിന്ന് മോചനം കിട്ടി. നടന്‍ സുരേഷ് ഗോപി എം.പി. ജപ്തിഭീഷണി നേരിട്ട ബെള്ളൂര്‍ കാപ്പിക്കടവിലെ എല്യണ്ണ ഗൗഡയുടെ കുടുംബത്തിന് ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി.

വിവാഹശേഷമുള്ള ദിലീപിന്‍റെ ആദ്യ ഓണം ജയിലിലാകുമോ..? 

മാത്രമല്ല എന്‍മകജെ ഷേണിയിലെ വാസുദേവനായികിന്റെ വായ്പതിരിച്ചടവ് കടം തിട്ടപ്പെടുത്തി നല്‍കുന്നമുറയ്ക്ക് തുകയും നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

‘ലക്ഷ്മി സുരേഷ് ഗോപി എം.പീസ് ഇനിഷ്യേറ്റീവ്’ ഒരു പ്രമുഖ മാധ്യമത്തിന്റെ പരമ്ബര ശ്രദ്ധയില്‍പ്പെട്ടാണ് രണ്ടു കുടുംബങ്ങളുടെയും കടബാധ്യത ഏറ്റെടുത്തത്. എല്യണ്ണ ഗൗഡയുടെ മകന്‍ ദിനേശ് എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികള്‍ക്ക് അമ്ബലത്തറയില്‍ നിര്‍മിച്ച സ്നേഹവീടിന്റെ സമര്‍പ്പണചടങ്ങില്‍ വച്ച്‌ സുരേഷ് ഗോപിയില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി. പിന്നാക്കവികസന കോര്‍പ്പറേഷന്‍ നേരത്തേ എല്യണ്ണ ഗൗഡയുടെ വായ്പയ്ക്ക് പലിശ ഒഴിവാക്കാമെന്ന് അറിയിച്ചിരുന്നു.

മാധ്യമത്തിലൂടെയാണ് എല്യണ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയതെന്നും പലിശ വേണ്ടെന്ന് കടം നല്‍കിയ സ്ഥാപനം തന്നെ തീരുമാനിച്ചത് നന്നായെന്നും സുരേഷ് ഗോപി പറഞ്ഞു. വാസുദേവ നായികിന്റെ കടം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

ഒപ്പിട്ട ചെക്ക് കൈവശമുണ്ട്. തുക എത്രയെന്ന് അറിഞ്ഞാല്‍ അതിലെഴുതാം. അല്ലെങ്കില്‍ പിന്നീട് അയച്ചുകൊടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*