കൊച്ചിയിലെ ആള്‍ക്കൂട്ടത്തിന് സണ്ണി ലിയോണും …..സണ്ണി ലിയോണിനോട്‌ കൊച്ചിയും എന്താ ഇങ്ങനെ…????

കൊച്ചിയില്‍ സണ്ണി ലിയോണ്‍ വരുന്നതും കാത്ത് കാലത്ത് ഒന്‍പത് മണി മുതല്‍ തന്നെ എം.ജി. റോഡിലെ ഫോണ്‍4 ന്റെ ഷോറൂമിന് മുന്നില്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു  ജനക്കൂട്ടം കാരണം അതുവഴിയുള്ള ഗതാഗതവും തടസപ്പെടുകയുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനത്തിന് വ്യാഴാഴ്ച രാവിലെ എത്തേണ്ടിയിരുന്ന സണ്ണി ലിയോണ്‍ വേദിയിലെത്തിയത് ഉച്ചയ്ക്ക് 12.30ന്. രാവിലെ 9.45ന് തന്നെ നെടുമ്ബാശേരിയില്‍ വിമാനമിറങ്ങിയെങ്കിലും ഒടുക്കത്തെ ട്രാഫിക് ബ്ലോക്ക് കാരണമാണ് ബോളിവുഡിന്റെ ചൂടന്‍ താരം സണ്ണി ലിയോണിന് സമയത്ത് വേദിയിലെത്താന്‍ കഴിയാതെ പോയത്.

ജനക്കൂട്ടം തിങ്ങിനിറഞ്ഞതോടെ അവരെ നിയന്ത്രിക്കാന്‍ രഞ്ജിനിക്കും കഴിഞ്ഞില്ല.മണിക്കൂറുകളോളം കാത്തിട്ടും താരം എത്താത്തതോടെ ആരാധകരുടെ ക്ഷമ നശിച്ചു. പുരുഷന്‍മാര്‍ മാത്രമായിരുന്നില്ല സ്ത്രീകളും സണ്ണിയെ കാണാന്‍ എത്തിയിരുന്നു.സണ്ണിയെ  കാണാത്തതിന്റെ അരിശം അവര്‍ തീര്‍ത്തത് അവതാരകയായ രഞ്ജിനി ഹരിദാസിനോടായിരുന്നു. എന്നാല്‍ സദസിനെ ബോറടിപ്പിക്കാതെ അത്രയും നേരം പിടിച്ചുനിര്‍ത്തിയത് രഞ്ജിനി ഹരിദാസിന്റെ അവതാരക മികവുതന്നെ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല.
വന്നിറങ്ങിയ സണ്ണി ലിയോണ്‍ ആദ്യം പുറത്ത് റോഡരികില്‍ ഒരുക്കിയ വേദിയിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. റോഡില്‍ തിങ്ങിനിറഞ്ഞ ആരാധകരെ കണ്ട സണ്ണി തന്റെ അതിശയവും സന്തോഷവും മറച്ചുവച്ചില്ല. എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്ത സണ്ണി വാര്‍ത്താസമ്മേളനത്തിലും പങ്കടുത്തശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഒടുവില്‍ പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേസ്ബുക്കില്‍ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*