സിന്ധു…. ഇതു വിജയത്തോളം പോന്ന തോല്‍വിയാണ്…

സിന്ധു…. ഇതു വിജയത്തോളം പോന്ന തോല്‍വിയാണ്…

അഖില്‍ കോട്ടാത്തല എഴുതുന്നു…..

ലോക ബാഡ്മിന്റൺ വേദികളിൽ ഇന്ത്യയുടെ അഭിമാനമാണ് ഇന്ത്യയുടെ ഷട്ടിൽ റാണി പി വി സിന്ധു…ഇന്നത്തെ മത്സരം ഇന്ന് വരെ നടന്ന വനിതാ സിംഗിൾസിൽ ഏറ്റവും ദൈർഘ്യമേറിയ മത്സരം ആയിരുന്നു…അതോടൊപ്പം അത്യന്തം ആവേശം നിറഞ്ഞതും…
ഈ മത്സരം നേരിൽ കാണാത്തവർക്കായി എന്റെ വക ഒരു ലഖു വിവരണം..

ആവേശം നിറഞ്ഞ ആദ്യ സെറ്റ്…എതിരാളിയുടെ മികവിൽ ഉപരി സിന്ധുവിന്റെ പിഴവിൽ നഷ്ട്ടപ്പെട്ടു എന്നു പറയാം …ആദ്യ പകുതി 11-5 നു ആധികാരികമായി മുന്നിലെത്തിയ സിന്ധു അടുത്ത പകുതിയിൽ സർവിസ് പോലും റിട്ടേൺ ചെയ്യാതെ
ക്ലബ്ബ് നിലവാരത്തിൽ വരുത്തിയ പിഴവുകൾ എതിരാളിക്കു സമ്മാനിച്ചത് 13 പോയിന്റ്..
18-14സിന്ധു പിന്നിൽ…അല്പം ആവേശം വീണ്ടെടുത്ത സിന്ധു ..തിരിച്ചടിച്ചു..18-18നു ഒപ്പമെത്തി..മൂവർണ്ണ കോടി ഗാലറിയിൽ ഇളകിയാടി…
എവിടെയോ ആത്മവിശ്വാസം നഷ്ട്ടപെട്ട സിന്ധുവിന്റെ മുഖം…ഒഖുഹാര ആഞ്ഞടിച്ചു …
ജയിച്ചു എന്നു കരുതിയ ആദ്യ സെറ്റിൽ സിന്ധു19-21നു തോറ്റു കൊടുത്തു…..

ആധികാരിക നിലനിർത്തിയ രണ്ടാം സെറ്റിന്റെ ആദ്യ പകുതി 9-3നു മുന്നിട്ട് നിന്ന സിന്ധുവിനെ തുടർച്ചയായി5 പോയിന്റ് നേടി ഒഖുഹാര ഞെട്ടിച്ചെങ്കിലും ശേഷം 11-8ൽ ആദ്യ പകുതി 3 പോയിന്റ് അഡ്വാൻസ് ആയി പിരിഞ്ഞു…..

രണ്ടാം പകുതിയിൽ 37ഷോട്ട് നിറഞ്ഞ രണ്ടാം പകുതിയിലെ ആദ്യ റാലി ജൂഡ്‌ജിമെന്റ് പിഴവിൽ സിന്ധു ആദ്യ പോയിന്റ് എതിരാളിക്കു നൽകിയെങ്കിലും…ആദ്യ സീറ്റിലെ പോലെ തൊറ്റു കൊടുക്കാൻ നിക്കില്ല എന്നുറപ്പായിരുന്നു..അത്ര മനോഹരമായിരുന്നു സഡൻ റിഫ്ലെക്സിലൂടെ സിന്ധു നേടിയ രണ്ടാം പകുതിയിലെ ആദ്യ പോയിന്റ്..
കീഴടങ്ങാൻ കൂട്ടാക്കാത്ത യഥാർത്ഥ ജപ്പാൻ കാരി ആഞ്ഞടിച്ചു..13-12 നു സിന്ധുവിന് മുന്നിലെത്തി…
റിഫ്ലെകസ് ഷോട്ടിൽ അത്ഭുതം തീർത്ത സിന്ധുവിന്റെ 14ആം പോയിന്റ് ..ജപ്പാന്റെ കൊച്ചുകൾക് വിശ്വസിക്കാൻ കഴിഞ്ഞില്ല..ഡബിൾ ടച്ച് എന്നു അവർ വിളിച്ചു …..
ആവേശം വാനോളം ഉയർത്തിയ സിന്ധുവിന്റെ 16ആം പോയിന്റ് 45 ഷോട്ടുകൾ നിറഞ്ഞ റാലി..
തീയുണ്ട പോലെ സിന്ധു തൊടുത്ത സ്മാഷുകൾ
ഒഖുഹാര പൂ പോലെ തിരിച്ചിട്ടു..സിന്ധു വിട്ടു കൊടുത്തില്ല…ആഞ്ഞടിച്ചും കബളിപ്പിച്ചും ഒഖുഹാരയെ വീഴ്ത്തി…5 പോയിന്റുകൾ നേടി സിന്ധു 17ഇൽ എത്തി…ഇതിനിടയിൽ ഒഖുഹാരയുടെ 15ആം പോയിന്റ് അതി മനോഹരം ആയിരുന്നു…വലത്തോട്ടു ബാറ്റു വീശി ഇടത് ഭാഗത്തിട്ടു നേടിയ പോയിന്റ് ജപ്പാന്കാരിയുടെ ആവേശം ഉണർത്തി..17-16നു ഒഖുഹാര ഒപ്പത്തിനൊപ്പം എത്തി…തന്നെ കബളിപ്പിച്ച അതേ നാണയത്തിൽ സിന്ധുവിന്റെ ഗംഫീര ഡ്രോപ്പ് ഷോട്ട്..മത്സരം അത്യന്തം ആവേശം നിറഞ്ഞതായി…20-17സിന്ധു മുന്നിൽ…ജപ്പാൻ കാരി വിടുന്ന മട്ടില്ല… 20-20നു ഒപ്പമെത്തി….
ലോക ബാഡ്മിന്റനിൽ ഭാരതത്തിനു വെള്ളിയുമായി മടങ്ങേണ്ടി വരുവോ…..ഭാരതീയരുടെ പ്രാർത്ഥനയും സിന്ധുവിന്റെ ഇച്ഛ ശക്തിയും കീഴടങ്ങാൻ തയ്യാറാകാതെ 21-20നു സിന്ധു മുന്നിലെത്തും…..
ഹൃദയമിടിപ്പ് കൂട്ടിയ അവസാന റാലി 73ഷോട്ട്
ആരാണ് ആദ്യം കുഴഞ്ഞു വീഴുന്നത് എന്നായിരുന്നു കാണികൾ ചിന്തിച്ചത്…അവസാനം കായിക ക്ഷമത സിന്ധുവിന് ഒപ്പം നിന്നു..

ഫൈനലിൽ 1-1നു സിന്ധു ഒപ്പമെത്തി…

സ്വര്ണത്തിലേക്കുള്ള അവസാന സെറ്റ്….ആദ്യ പോയിന്റ് സിന്ധു നേടി…ജപ്പാന്കാരി ആരാ മോള്…അവൾ 5 പോയിന്റ് തുടർച്ചയായി നേടി…
ജപ്പാന്റെ കിളി പറന്ന സിന്ധുവിന്റെ റിഫ്ലെക്..2ആം പോയിന്റ് അതിമനോഹരം…വിട്ടു കൊടുക്കാൻ സിന്ധു തയ്യാറായിരുന്നില്ല..തുടർച്ചയായി 4 പോയിട്ന്റ്..നേടി 5-5നു ഒപ്പമെത്തി…തോറ്റു കൊടുക്കാൻ ഇരു കൂട്ടർക്കും മനസ്സിലായിരുന്നു..9-9നു വീണ്ടും ഒപ്പം..ഗാംഫീര സ്മാഷിലൂടെ 10ആം പോയിന്റ് സിന്ധു നേടി…വലിയ പരിക്കില്ലാതെ ആദ്യ പകുതി 11-9നു സിന്ധു മുന്നിലെത്തി…
പ്രാർത്ഥനയോടെ രണ്ടാം പകുതിയ്ക്കായി ഒഖുഹാര തയ്യാറായി…
ഫലം ഉണ്ടായി രണ്ടാം പകുതിയിൽ ആദ്യ 2പോയിന്റ് ജപ്പാന്…സിന്ധു ഒരൽപ്പം ക്ഷീണിതയായോ എന്നൊരു സംശയം…അതൊക്കെ നമ്മുടെ വെറും തോന്നൽ എന്നു സിന്ധു തെളിയിച്ചു54ഷോട്ട് നീണ്ട റാലി സിന്ധു നേടി…ഇതിനിടയിൽ റഫറിയുടെ നിർദേശങ്ങൾ പാലിക്കാതെ നിന്ന സിന്ധുവിന് മഞ്ഞ കാർഡ് കിട്ടി..ലോക ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ വനിത സിംഗിൾസ് ബാഡ്മിന്റൺ മത്സരമായി ഈ ഫൈനൽ മാറി…കുഴഞ്ഞു വീണില്ലെങ്കിൽ മത്സരം പൂർത്തിയാകും എന്ന അവസ്ഥ …പക്ഷെ ആദ്യ സെറ്റിലെ ആദ്യ പകുതി പോലെ രണ്ടു പേരും പോരാടി.17-17നു ഇഞ്ചോടിച്ചു എത്തി….എന്തായി തീരും ഈ മത്സര ഫലം…ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥ ..2 പോയിന്റുകൾ നേടി സിന്ധു മുന്നിലെത്തി…
ആറ്റം ബോംബിൽ തളരാത്ത ജപ്പാന്റെ വീര്യത്തെ കീഴടക്കാൻ സിന്ധുവിനായില്ല…തുടർച്ചയായി4 പോയിന്റ് നേടി ഒഖുഹാര സ്വർണത്തിൽ മുത്തമിട്ടു…
പക്ഷെ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ് സിന്ധു സമ്മാനിച്ചത്…
ഒരു പക്ഷെ ആദ്യ സെറ്റിൽ രണ്ടാം പകുതിയിൽ വരുത്തിയ നിസാര പിഴവുകൾ മാറ്റിയാൽ…ഗംഫീരമായ പ്രകടനം ആയിരുന്നു പി വി സിന്ധുവെന്ന ജഞാൻസി റാണിയുടേത്….

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*