ഒടുവില്‍ ‘സെക്സ് സുല്‍ത്താന്‍’ അറസ്റ്റില്‍…!!!!

ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്യുന്ന ‘സെക്സ് സുല്‍ത്താന്‍’ അറസ്റ്റിലായി. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. സുല്‍ത്താന്‍ ഓഫ് സെക്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫൗദ് ബിന്‍ സുല്‍ത്താന്‍ ആണ് ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

പുരുഷ വേശ്യയായ ഇയാള്‍ സ്ത്രീകള്‍ക്ക് സെക്സ് സേവനം നല്‍കിയാണ് പണം സമ്ബാദിച്ചിരുന്നത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന  സുല്‍ത്താന്‍ ഓണ്‍ലൈന്‍ വഴി ഇടപാടുകാരായ സ്ത്രീകളെ കണ്ടെത്തി ഇവരെ സ്വന്തം ഫ്ളാറ്റിലെത്തിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ് പതിവ്. ഉപഭോക്താക്കള്‍ അറിയാതെ വീഡിയോ ചിത്രീകരിക്കുന്ന സുല്‍ത്താന്‍ പിന്നീട് പണം ആവശ്യപ്പെട്ട് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ധാക്കയിലുള്ള ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലാപ്ടോപ്, മെത്താഫെറ്റമിന്‍ ഗുളികകള്‍, നീലചിത്രങ്ങള്‍ എന്നിവ കണ്ടെത്തി. വിവാഹിതരായ സ്ത്രീകളായിരുന്നു ഇയാളുടെ ഇടപാടുകാരില്‍ ഭൂരിഭാഗവും. ഇയാളെ തേടിയെത്തുന്നതില്‍ ഭൂരിഭാഗവും വിവാഹിതരായ സ്ത്രീകളാണ്. 150തോളം സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ ലാപ്പ്ടോപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു.

വലിയ തുകയാണ് പ്രതി ഇത്തരത്തില്‍ സമ്ബാദിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൂടിയായ ഫൗദ് മുഖംമൂടിയണിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക വീഡിയോ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു.ലക്ഷണക്കിന് ആളുകള്‍ ഇയാള്‍ക്ക് പ്രേക്ഷകരായുണ്ട്.എല്ലാം അറിഞ്ഞുകൊണ്ട് തന്നെ പൂര്‍ണ സമ്മതത്തോടെയാണ് സ്ത്രീകള്‍ തന്റെ അടുത്ത് വരുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ നീലച്ചിത്രങ്ങള്‍ക്ക് നിരോധനമുണ്ട്. അതിനാല്‍ തന്നെ നിലച്ചിത്ര നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന വകുപ്പുകള്‍ ചുമത്തിയാണ് സുല്‍ത്താനെ അറസ്റ്റുചെയ്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*