സൈന്യ ശാക്തീകരണത്തിനായി പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി..!

കരസേനയില്‍ പുതിയ പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറല്‍ ഡി.ബി ഷെകത്കര്‍ സമിതിയാണ് പരിഷ്കരണ ശുപാര്‍ശകള്‍ മുന്നോട്ട് വച്ചത്.

 ആധാര്‍-പാന്‍കാര്‍ഡ്​ ബന്ധിപ്പിക്കല്‍​ തിയതി നീട്ടി.. ഇനി മൂന്ന്‍……

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. മാത്രമല്ല, സൈന്യം മുന്നോട്ടുവെച്ച 99 ശുപാര്‍ശകളില്‍ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു. 57,000 സൈനികരെ കരസേനയില്‍ പുനര്‍വിന്യസിക്കുമെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.

ഫലപ്രദമായി ഓഫീസര്‍മാരും ഇതരറാങ്കുകാരും ഉള്‍പ്പെടെയുള്ളവരെ വിന്യസിക്കും. 2019 ഓടെയാണ് പുനര്‍വിന്യാസമുണ്ടാകുക. സ്വാതന്ത്ര്യത്തിനുശേഷം സൈന്യത്തില്‍ നടക്കുന്ന ഏറ്റവും വലിയപരിഷ്കാരമാണിതെന്നും മന്ത്രി അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*