സൈനിക നടപടിക്ക് മടിയില്ലെന്ന് ട്രംപ് !!!

വെനസ്വേലക്ക് നേരെ സൈനിക നടപടി എടുക്കാന്‍ മടിക്കില്ലെന്ന്അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പ്രസ്തവന രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ളകടന്നു കയറ്റമാണെന്നു വെനസ്വേലന്‍ വിദേശകാര്യമന്ത്രി ജോര്‍ജ് അരേസ.ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങല്‍ക്ക് വിരുദ്ധമായ പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്നും അരീസ കുറ്റപ്പെടുത്തി. ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ലോക നേതാക്കളും രംഗത്തെത്തിയിരുന്നു.വെനസ്വേലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ അമേരിക്കക്ക് മടിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.ഭീഷണിയുടെ സ്വരമുള്ള ട്രംപിന്റെ പ്രസ്തവനയെ പുച്ഛത്തോടെയാണ് വെനസ്വേല നോക്കികാണുന്നത്. എന്തു വില കൊടുത്തും രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുമെന്ന് വെനസ്വേല പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു.മേഖലയിലെ സമാധാനാന്തരീക്ഷത്തിനും സ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന തരത്തില്‍ ലാറ്റിന്‍ അമേരിക്കയെയും കരീബിയന്‍ ജനതയേയും സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ജോര്‍ജ് ആരേസ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*