സഹതാരത്തോടൊപ്പം കിടക്ക പങ്കിട്ടാല്‍ എല്ലാം സങ്കീര്‍ണമാകും; ഞെട്ടിക്കുന്ന അഞ്ച് വെളിപ്പെടുത്തലുമായി കങ്കണ..!

ബോളിവുഡ് നടിമാരില്‍ വ്യത്യസ്തയാണ് കങ്കണ. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ കങ്കണയ്ക്ക് ഭയമില്ല. സിനിമയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന സ്വജനപക്ഷാപാതത്തെക്കുറിച്ച്‌ കങ്കണയുടെ വെളിപ്പെടുത്തലുകളുണ്ടാക്കിയ കൊടുങ്കാറ്റ് ബോളിവുഡില്‍ കരണ്‍ ജോഹറടക്കം നിരവധിയാളുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്.

 

കങ്കണ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖമാണിപ്പോള്‍ സംസാരവിഷയം. സിനിമയിലേക്ക് വന്ന സമയത്ത് താന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച്‌ തുറന്ന് പറയുകയാണ് കങ്കണ. ഒപ്പം സിനിമയിലേക്ക് ചുവടുവയ്ക്കുന്ന പുതുതലമുറയ്ക്ക് ഉപദേശവും. 

സഹാതാരത്തോടൊപ്പം കിടയ്ക്ക് പങ്കിടേണ്ടി വന്നാല്‍ പിന്നീട് ജീവിതം സങ്കീര്‍ണമാകും;

സിനിമയില്‍ തിരക്കുള്ള നടന്‍മാര്‍ക്ക് പലപ്പോഴും ഇന്‍ഡസ്ട്രിക്ക് പുറത്തുള്ളവരെ കാണാനോ ഇടപഴകാനോ സമയം കിട്ടില്ല. അതുകൊണ്ട് സഹനടിമാരുമായി പ്രേമം ബന്ധം സ്ഥാപിക്കുന്നത് സ്വഭാവികമാണ്. ഒരു പുരുഷതാരത്തിന് അവന്‍ തിരസ്കരിക്കപ്പെടുകയാണ് എന്നു തോന്നിയാല്‍ അത് മൊത്തം സിനിമാ സെറ്റിനെയും ബാധിക്കും. നിങ്ങള്‍ അയാളുടെ കൂടെ കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ അത് നിങ്ങളുടെ ജീവിതം സങ്കീര്‍ണമാക്കും.

കൊച്ചു പെണ്‍കുട്ടികള്‍ വിവാഹിതനായ പുരുഷന്റെ കദനകഥകള്‍ വിശ്വസിക്കും;

നിങ്ങള്‍ ഒരു കൊച്ചു പെണ്‍കുട്ടിയായിരിക്കുമ്ബോള്‍ വിവാഹിതരായ പുരുഷന്‍മാകുടെ കഥദനകഥകള്‍ വിശ്വസിക്കും. എന്റെ അനുഭവത്തില്‍ നിന്ന് തന്നെ പറയാം. എന്റെ ഭാര്യ എന്നെ മര്‍ദിക്കും, ഒരിക്കലും മനസ്സിലാക്കുന്നില്ല തുടങ്ങിയ കഥകളായിരിക്കും നിങ്ങളോട് പറയുക. അയാള്‍ ഭാര്യയെ ഒരു രാക്ഷസിയായി ചിത്രീകരിക്കും. നിങ്ങളാണ് അയാളുടെ രക്ഷകനെന്ന തോന്നലുണ്ടാക്കും. സ്ത്രീകളോട് ഒന്നു മാത്രമേ പറയാനുള്ളൂ. ഇത്തരം കദനകഥകളില്‍ വീഴരുത്. എന്റെ ജീവിതത്തില്‍ കല്ല്യാണം കഴിഞ്ഞശേഷം സന്തോഷമാണ് എന്ന് പറയുന്ന ഒരു പുരുഷനെയും കണ്ടിട്ടില്ല.

എന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ട്;

സിനിമയിലെ എന്റെ തുടക്കക്കാലത്ത് ഞാന്‍ വച്ച്‌ പീഡനത്തിന് ഇരയായിട്ടുണ്ട്. അയാള്‍ എന്റെ സഹതാരം പോലും അല്ലായിരുന്നു. പക്ഷെ ഇനി അത്തരത്തിലുള്ള ദുരന്തമൊന്നും എനിക്ക് സംഭവിക്കില്ല. 

പണത്തിന് വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നത്;

എന്റെ എല്ലാ സിനിമകളിലും ഞാന്‍ അഭിനയിച്ചത് പ്രതിഫലത്തിന് വേണ്ടിയാണ്. സാമ്ബത്തികമായി ഭദ്രമല്ലെങ്കില്‍ പേരും പെരുമയും കൊണ്ടെന്ത് കാര്യം.

പ്രണയം ലഹരിയാണ്;

പ്രണത്തിലാകുക എന്നത് ഒരു ലഹരിയാണ്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ പ്രൊഫഷണല്‍ ജീവിതത്തിലും പ്രണയം സര്‍ഗാത്മകത കൊണ്ടുവരാന്‍ സാഹായിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*